ബിജെപിയിലെ ഭിന്നത മാധ്യമ സൃഷ്ടിയെന്ന് കെ.സുരേന്ദ്രൻ
ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ചത് മാനസിക രോഗിയാണെന്ന് സുരേന്ദ്രന്‍
പാലക്കാട്: പാലക്കാട് ബിജെപിയിലെ ഭിന്നതയെന്നത് മാധ്യമ സൃഷ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ എല്ലാവരും പങ്കെടുത്തിരുന്നു. ഒരു നഗരസഭാ കൗൺസിലർ തനിക്കൊപ്പം ഡൽഹിയിലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ശോഭ സുരേന്ദ്രന്റെ പോസ്റ്റർ കത്തിച്ചത് മാനസിക രോഗിയാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിജെപിയിൽ ഭിന്നതയുണ്ടോ എന്നത് 23 നു ശേഷം അറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം ബിജെപിയിലെ തർക്കവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സംസ്ഥാന നേതൃത്വം ബിജെപി നേതാക്കളുമായി സംസാരിച്ചു.
പാർട്ടിയിൽ ഭിന്നതയില്ലെന്നാണ് ബിജെപി സംസ്ഥാന ട്രഷറർ ഇ.കൃഷ്ണദാസ് പ്രതികരിച്ചത്. സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റോഡ് ഷോയിൽ പങ്കെടുക്കാതിരുന്നത് താൻ ഡല്‍ഹിയിലായിരുന്നത് കൊണ്ടാണെന്നും കൃഷ്ണദാസ് പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രന്‍റെ ഫ്‌ലക്‌സ് കത്തിച്ചതിൽ പാർട്ടിക്ക് പങ്കില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കിയിരുന്നു.
Adjust Story Font
16