Quantcast

50 ലക്ഷമല്ല അഞ്ചുകോടിയാണ്, നിങ്ങള്‍ക്കു നാണമില്ലേ ചോദിക്കാന്‍?; സുന്ദരയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി കെ.സുരേന്ദ്രന്‍

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടതായി സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുരേന്ദ്രന്‍ ചിലവിട്ട 50 ലക്ഷത്തില്‍ 47.5 ലക്ഷം രൂപയും ബി.ജെ.പി പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റിയെന്നും സുന്ദര പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    28 Sep 2021 9:49 AM GMT

50 ലക്ഷമല്ല അഞ്ചുകോടിയാണ്, നിങ്ങള്‍ക്കു നാണമില്ലേ ചോദിക്കാന്‍?; സുന്ദരയെക്കുറിച്ചുള്ള ചോദ്യത്തില്‍ ക്ഷുഭിതനായി കെ.സുരേന്ദ്രന്‍
X

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ പ്രകോപിതനായി ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ''ഇതുവരെ അവസാനിപ്പിച്ചില്ലേ, സുന്ദര, എന്തു വെളിപ്പെടുത്തല്‍, 50 ലക്ഷമല്ല അഞ്ചു കോടിയാണ്, നിങ്ങള്‍ക്കു നാണമില്ലേ ചോദിക്കാന്‍''-എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ.സുന്ദരക്ക് പണം നല്‍കി പത്രിക പിന്‍വലിപ്പിച്ചെന്നാണ് പരാതി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശനാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചെലവിട്ടതായി സുന്ദര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സുരേന്ദ്രന്‍ ചിലവിട്ട 50 ലക്ഷത്തില്‍ 47.5 ലക്ഷം രൂപയും ബി.ജെ.പി പ്രാദേശിക നേതാക്കള്‍ അടിച്ചുമാറ്റിയെന്നും സുന്ദര പറഞ്ഞു. ബി.ജെ.പി സുഹൃത്തുക്കളാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും തനിക്ക് കിട്ടിയത് രണ്ടരലക്ഷം മാത്രമാണെന്നും അദ്ദേഹം അറിയിച്ചു.

തന്നെ അറിയില്ലെന്ന കെ. സുരേന്ദ്രന്റെ വാദം ശരിയല്ലെന്ന് പറഞ്ഞ സുന്ദര, സുരേന്ദ്രന്‍ നേരിട്ട് തന്നോട് ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും മദ്യഷോപ്പും വീടും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. മാര്‍ച്ച് 20 ന് രാത്രി തന്നെ പാര്‍പ്പിച്ചത് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ രാത്രി മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.


TAGS :

Next Story