കുന്നംകുളത്ത് കാൽനട യാത്രക്കാരനെ ആദ്യം ഇടിച്ചത് സ്വിഫ്റ്റ് ബസല്ല, പിക്കപ്പ് വാൻ: സിസിടിവി ദൃശ്യം പുറത്ത്
പരച്ചാമിയെ ആദ്യം പിക് അപ് വാന്‍ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് ശേഷം കെഎസ്ആർടിസി ബസ് ബസ് പരച്ചാമിയുടെ കാലിലൂടെ കയറി ഇറങ്ങി
തൃശൂര്‍: കുന്നംകുളത്തെ അപകടത്തില്‍ വഴിത്തിരിവ്. തമിഴ്നാട് സ്വദേശി പരച്ചാമി മരിച്ച അപകടം ഉണ്ടായത് കെ സ്വിഫ്റ്റ് ബസിടിച്ചില്ല. പരച്ചാമിയെ ആദ്യം പിക് അപ് വാന്‍ ഇടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതിന് ശേഷം കെഎസ്ആർടിസി ബസ് ബസ് പരച്ചാമിയുടെ കാലിലൂടെ കയറി ഇറങ്ങി.
ആദ്യം ഇടിച്ചത് പിക്കപ്പ് വാനാണ്. അതിന് ശേഷമാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. കെ-സ്വിഫ്റ്റ് ബസിന് പിന്നിലെ ടയറാണ് കയറിയത്. അപകടമുണ്ടാക്കിയത് സ്വിഫ്റ്റ് ബസാണെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം. കടയിൽ നിന്ന് ചായ കുടിച്ചതിന് ശേഷം റോഡ് മുറിച്ചുകടക്കവെയാണ് പരച്ചാമി അപകടത്തില്‍പെട്ടത്. വേഗതയിൽ എത്തിയ ബസ് പരസ്വാമിയെ ഇടിക്കുകയായിരുന്നുവെന്ന തരത്തിലാണ് ആദ്യം റിപ്പോർട്ടുകൾ വന്നത്. അപകടമുണ്ടാക്കിയ ബസ് നിർത്താതെ പോയെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തായത്.
അതേസമയം പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിച്ചാമിയുടെ ജീവന്‍ രക്ഷിക്കാനായില്ല. കെ.എസ്.ആര്‍.ടി.സിയുടെ പുതിയതായി സർവീസ് ആരംഭിച്ചതാണ് കെ സ്വിഫ്റ്റ്. ഫ്ലാഗ് ഓഫ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ രണ്ട് ബസുകൾ അപകടത്തിൽ പെട്ടിരുന്നു. ഏപ്രിൽ 11ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12ന് രാവിലെ 10.25 ന് മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചിരുന്നത്.
Adjust Story Font
16