Quantcast

''കെ.വി തോമസിന്‍റെ ശരീരം കോണ്‍ഗ്രസിന്‍റേതും മനസ് കമ്യൂണിസ്റ്റിന്‍റേതും''; തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

കോൺഗ്രസ്‌ പ്രവർത്തകരെ റോഡിലിട്ട് തല്ലുന്ന പാർട്ടിയുടെ സമ്മേളനത്തിൽ എങ്ങനെയാണ് കെ.വി തോമസ് പങ്കെടുക്കുകയെന്ന് ചോദിച്ച ഉണ്ണിത്താന്‍ കെ വി തോമസിന്‍റെ ശരീരം കോൺഗ്രസിലും മനസ് സി.പി.എമ്മിലുമാണെന്നും തുറന്നടിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-04-07 06:30:25.0

Published:

7 April 2022 6:22 AM GMT

കെ.വി തോമസിന്‍റെ ശരീരം കോണ്‍ഗ്രസിന്‍റേതും മനസ് കമ്യൂണിസ്റ്റിന്‍റേതും; തുറന്നടിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍
X

സി.പി.എം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. കിട്ടാവുന്ന പദവികൾ എല്ലാം ലഭിച്ച വ്യക്തിയാണ് കെ.വി തോമസെന്നും ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിനോട് കാണിച്ചത് നന്ദികേടാണെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്നടിച്ചു.

എന്താണ് കെ.വി തോമസ് ഇനി ആഗ്രഹിക്കുന്നതെന്ന് അറിയില്ലെന്നും സി.പി.എമ്മിന്‍റെ ചതിക്കുഴിയിലാണ് തോമസ് വീണതെന്നും ഇതിന് വലിയ വില നൽകേണ്ടി വരുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ്‌ പ്രവർത്തകരെ റോഡിലിട്ട് തല്ലുന്ന പാർട്ടിയുടെ സമ്മേളനത്തിൽ എങ്ങനെയാണ് കെ.വി തോമസ് പങ്കെടുക്കുകയെന്ന് ചോദിച്ച ഉണ്ണിത്താന്‍ കെ വി തോമസിന്‍റെ ശരീരം കോൺഗ്രസിലും മനസ് സി.പി.എമ്മിലുമാണെന്നും തുറന്നടിച്ചു.

അതേസമയം കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കുമെന്ന നിലപാടിനെ പുകഴ്ത്തി എം എ ബേബി രംഗത്തെത്തി. കെ.വി തോമസ് നെഹ്റുവിയൻ പാരമ്പര്യമുള്ള നേതാവാണെന്നും കെ സുധാകരൻ ആര്‍.എസ്.എസ് - ബി.ജെ.പി നേതാക്കളുടെ തോളിൽ കയ്യിട്ട് പ്രവർത്തിക്കുകയാണെന്നും എം.എ ബേബി പറഞ്ഞു. കെ വി തോമസ് ധീരമായ നിലപാട് സ്വീകരിച്ചാൽ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ എം.എ ബേബി ടി.കെ ഹംസയുടെയും കെ.ടി ജലീലിൻ്റെയും കെ പി അനിൽകുമാറിൻ്റെയും കടന്നുവരവും ഓർമ്മിപ്പിച്ചു.

കെവി തോമസിന്‍റെ തീരുമാനത്തെ രാഷ്ട്രീയ ആത്മഹത്യയെന്നാണ് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് വിശേഷിപ്പിച്ചത്. അന്ത്യവിശ്രമത്തിന് കെ.വി തോമസിന് തെമ്മാടിക്കുഴിയിൽ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന്‍ ഫിലിപ്പ് വിമര്‍ശിച്ചു.

ഇന്ന് എറണാകുളത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ.വി തോമസ് അറിയിച്ചത്. ജീവിതത്തിലെ സുപ്രധാന തീരുമാനം അറിയിക്കാനാണ് വാർത്താസമ്മേളനമെന്നു പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം തുടങ്ങിയത്. മാര്‍ച്ചിൽ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ കണ്ടിരുന്നു. അദ്ദേഹമാണ് സെമിനാറിന്റെ വിഷയം പറഞ്ഞത്. ദേശീയ പ്രാധാന്യമുള്ള സെമിനാറാണ് നടക്കാൻ പോകുന്നത്. സെമിനാറിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അറിയിച്ചിരുന്നു'– കെ.വി തോമസ് പറഞ്ഞു. താൻ നൂലിൽ കെട്ടി വന്നവനല്ല, രാജ്യസഭാ സീറ്റിലും പരിഗണിച്ചില്ല. 2019ലും സീറ്റ് നിഷേധിച്ചുവെന്നും കെ.വി തോമസ് വ്യക്തമാക്കി.

TAGS :

Next Story