Quantcast

'വിദ്യ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഈ വർഷവും ഇന്റർവ്യൂവിൽ പങ്കെടുത്തു': കരിന്തളത്ത് പൊലീസ് പരിശോധന

വിദ്യയുടെ സർട്ടിഫിക്കറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-06-09 07:57:56.0

Published:

9 Jun 2023 7:16 AM GMT

K Vidya fake certificate controversy
X

കാസർകോഡ്: എസ്എഫ്ഐ മുൻനേതാവ് കെ. വിദ്യ ഈ വർഷവും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കാസർകോട് കരിന്തളം ഗവ.കോളജിൽ ജോലിക്കായി ഇന്റർവ്യൂവിൽ പങ്കെടുത്തതായി വിവരം. വിദ്യക്കെതിരായ പരാതിയിൽ നീലേശ്വരം പൊലീസ് കോളജിലെത്തി പരിശോധന നടത്തി. വിദ്യയുടെ സർട്ടിഫിക്കറ്റ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അട്ടപ്പാടി ഗവൺമെന്റ് കോളജിന്റെ പരാതിയിൽ അഗളിപൊലീസും അന്വേഷണം ആരംഭിച്ചു. വിദ്യയുടെ വ്യാജരേഖയിൽ മഹാരാജാസ് കോളജിലെ ആർക്കും പങ്കില്ലെന്നാണ് ഗവേണിംഗ് കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്.

മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജരേഖ ഉപയോഗിച്ച് 2022 ജൂൺ മുതൽ 2023 മാർച്ച് വരെയായിരുന്നു കാസർകോട് കരിന്തളം ഗവൺമെന്റ് കോളജിൽ ഗസ്റ്റ് ലക്ചറായി കെ.വിദ്യ ജോലിചെയ്തത്. അതിനിടെയാണ് ഈവർഷവും വിദ്യ വ്യാജരേഖ ഉപയോഗിച്ച് നിയമനത്തിനായി ശ്രമം നടത്തിയെന്ന വിവരം പുറത്ത് വരുന്നത്.

വിദ്യയുടെ തട്ടിപ്പ് കണ്ടെത്തിയ അട്ടപാടി ഗവൺമെന്റ് കോളജ് ഇന്നലെ രാത്രിയാണ് സംഭവത്തിൽ അഗളി പൊലീസിന് പരാതി നൽകിയത്. മഹാരാജാസ് കോളജിന്റെ പരാതിയിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറും പ്രിൻസിപ്പൽ അടക്കമുള്ളവരുടെ മൊഴിയും അഗളി പൊലീസിന് കൈമാറി. പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിദ്യ എവിടെയാണെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനത്തിലെ പരാതികൾ സമഗ്രമായി അന്വേഷിക്കുമെന്നാണ് കാലടി സംസ്‌കൃത സർവകലാശാല അറിയിച്ചിരിക്കുന്നത്. സര്‍വകലാശാല ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈസ് ചാന്‍സലര്‍ നിര്‍ദേശിച്ചു. ..

2019ലാണ് വിദ്യ കാലടി സംസ്കൃത സര്‍വകലാശാലയില്‍ പി എച്ച് ഡി പ്രവേശനം നേടിയത്. സംവരണ തത്വങ്ങള്‍ അട്ടിമറിച്ചാണ് സീറ്റ് നല്‍കിയതെന്നാരോപിച്ച് അക്കാലയളവില്‍ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. മഹാരാജാസ് കോളജിന്റെ വ്യാജരേഖയുണ്ടാക്കി അട്ടപ്പാടി കോളജില്‍ നിയമനത്തിന് ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ വിദ്യയുടെ പിഎച്ച്ഡി ഗൈഡ് ബിച്ചു എക്സ് മലയിലും ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറി.

പിന്മാറ്റം അറിയിച്ചുളള ബിച്ചു വിസിക്ക് നല്‍കിയ കത്തിലും വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടിരുന്നു. സര്‍വകലാശാല സ്റ്റാന്‍ഡിംഗ് കമ്മിറ്റി അന്വേഷണം നടത്തി അപാകത കണ്ടെത്തിയാല്‍ വിദ്യയുടെ പിഎച്ച്ഡി സസ്പെന്‍ഡ് ചെയ്യാനുളള തീരുമാനമുണ്ടായേക്കും. എന്ത് നടപടി സ്വീകരിക്കണമെന്ന വിവരവും ലീഗല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് തീരുമാനിക്കാമെന്ന് വി സി അറിയിച്ചു. റിപ്പോര്‍ട്ട് അടുത്ത സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തില്‍ സമര്‍പ്പിക്കും.

അതേസമയം വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണം എന്ന ആവശ്യവുമായി കാലടി സർവകലാശാലയിലേക്ക് കെഎസ് യു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ജലപീരങ്കി ഉപയോഗിച്ച പൊലീസ് ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ സ്ഥലത്ത് നിന്നും നീക്കിയത്

TAGS :

Next Story