Quantcast

കെ. വിദ്യക്ക് സംവരണക്രമം അട്ടിമറിച്ച് പി.എച്ച്.ഡി പ്രവേശനം: സിന്‍ഡിക്കേറ്റ് ലീഗല്‍ സമിതിയുടെ അന്വേഷണം ഇന്ന് തുടങ്ങും

സി.പി.എം നേതാവും ഒറ്റപ്പാലം എം.എല്‍.എയുമായ കെ. പ്രേംകുമാറാണ് ഉപസമിതി കണ്‍വീനര്‍

MediaOne Logo

Web Desk

  • Published:

    17 Jun 2023 1:14 AM GMT

k Vidya- University Of Sanskrit, Overturning the reservation system for the former SFI leader K. Vidya in Kalady University, K. Vidya Ph.D admission in Kalady University-legal sub-committees investigation, K Vidya case
X

കാലടി സര്‍വകലാശാല- കെ വിദ്യ 

കൊച്ചി: കാലടി സർവകലാശാലയില്‍ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യക്ക് സംവരണക്രമം അട്ടിമറിച്ച് പി.എച്ച്.ഡി പ്രവേശനം നല്‍കിയെന്ന പരാതയില്‍ സിന്‍ഡിക്കേറ്റ് ലീഗല്‍ ഉപസമിതിയുടെ അന്വേഷണം ഇന്ന് തുടങ്ങും. വി.സിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. അന്വേഷണത്തിന് ഉത്തരവിട്ട് ഒരാഴ്ച കഴിഞ്ഞെങ്കിലും ഉപസമിതി നാളെയാണ് ആദ്യ സിറ്റിങ് നടത്തുന്നത്.

സി.പി.എമ്മിന്‍റെ ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാറാണ് ഉപസമിതി കണ്‍വീനര്‍. അഞ്ചംഗ ഉപസമിതിയിലെ ഒരംഗം യു.എസിലായതിനാല്‍ സിറ്റിങ്ങില്‍ പങ്കെടുക്കില്ല. അതിനിടെ, സി.പി.എം ബന്ധമുള്ളവര്‍ മാത്രമുള്ള ഉപസമിതിയുടെ അന്വേഷണത്തില്‍ സത്യം പുറത്തുവരില്ലെന്ന വിമര്‍ശനം ഉയർന്നിട്ടുണ്ട്.

അതേസമയം, വ്യാജരേഖ കേസിൽ വിദ്യ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്. വിദ്യ എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് കടന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഇന്നലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കാലടി സംസ്കൃത സർവകലാശാലയിൽ എത്തിയ അന്വേഷണസംഘം വിദ്യയുടെ സുഹൃത്തുക്കളെക്കുറിച്ച് അന്വേഷിക്കുകയും അവരുടെ വീടുകളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. അന്വേഷണം ശക്തമായതേ‍ാടെ കെ‍ാച്ചിയിലുണ്ടായിരുന്ന വിദ്യ കേ‍ാഴിക്കേ‍ാട്ടേക്ക് മാറിയെന്നാണു പൊലീസ് സംശയിക്കുന്നത്.

Summary: Syndicate Legal Sub-Committee's investigation into the allegation of overturning the reservation system and granting Ph.D admission for the former SFI leader K. Vidya in Kalady University will begin today

TAGS :

Next Story