കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം: കഥകൾ ക്ഷണിക്കുന്നു
2024 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെ പുറത്തിറങ്ങിയ ദിനപത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകൾ ഉൾപ്പെടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച മലയാള ചെറുകഥക്കാണ് അവാർഡ്.
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ചിന്തകനും വാരാദ്യ മാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്‍റെ സ്മരണക്ക് മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയ പുരസ്കാരത്തിന് ചെറുകഥകൾ ക്ഷണിക്കുന്നു. 2024 ജനുവരി ഒന്ന് മുതൽ 2024 ഡിസംബർ 31 വരെ പുറത്തിറങ്ങിയ ദിനപത്രങ്ങളുടെ ഞായറാഴ്ച പതിപ്പുകൾ ഉൾപ്പെടെ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച മലയാള ചെറുകഥക്കാണ് അവാർഡ്. കഥാകൃത്തുക്കൾക്ക് നേരിട്ടും വായനക്കാർക്കും വായനശാലകൾക്കും ക്ലബുകൾക്കും വായനക്കൂട്ടങ്ങൾക്കും ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകൾക്കും മറ്റും കഥകൾ നിർദേശിക്കാം. കഥയുടെ പ്രസിദ്ധീകരിച്ച കോപ്പിയും ലക്കം, തീയതി തുടങ്ങിയ വിവരങ്ങളും കൂടെ അയക്കണം. കഥകൾ ഫെബ്രുവരി 15-നകം എ. ബിജുനാഥ്, കൺവീനർ, കെ.എ. കൊടുങ്ങല്ലൂർ അവാർഡ് കമ്മിറ്റി, മാധ്യമം റിക്രിയേഷൻ ക്ലബ്, സിൽവർ ഹിൽസ്, കോഴിക്കോട് - 12 എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 82899 50585, 97463 22215 Email:mrc.ccmdm@gmail.com
Adjust Story Font
16