Quantcast

കാഫിർ സ്‌ക്രീൻഷോട്ട്: റിബേഷിന് പൂർണ പിന്തുണയുമായി ഡി.വൈ.എഫ്.ഐ

റിബേഷിനെ ക്രൂശിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും അത് അനുവദിക്കില്ലെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വസീഫും സെക്രട്ടറി വി.കെ സനോജും പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    18 Aug 2024 9:31 AM

Published:

18 Aug 2024 8:54 AM

Kafir screenshot DYFI supports Ribesh
X

കണ്ണൂർ: കാഫിർ സ്‌ക്രീൻഷോട്ടിന്റെ പേരിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിനെതിരെ നടക്കുന്നത് വിദ്വേഷ പ്രചാരണമെന്ന് സംസ്ഥാന നേതൃത്വം. സ്‌ക്രീൻഷോട്ട് ആദ്യം പങ്കുവെച്ചത് റിബേഷ് ആണെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. അദ്ദേഹത്തിന്റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന വിഷയത്തിൽ മാധ്യമങ്ങളും ലീഗ്, കോൺഗ്രസ് നേതൃത്വവും അനാവശ്യമായി റിബേഷിനെ പ്രതിയാക്കുകയാണെന്നും സംസ്ഥാന പ്രസിഡന്റ് വി. വസീഫും ജനറൽ സെക്രട്ടറി വി.കെ സനോജും പറഞ്ഞു.

റിബേഷ് ഡി.വൈ.എഫ്.ഐ നേതാവാണ്. അദ്ദേഹത്തിനുമേൽ സംഘടനക്ക് ഉത്തരവാദിത്തമുണ്ട്. ക്രൂശിക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. റിബേഷാണ് സ്‌ക്രീൻഷോട്ട് ഉണ്ടാക്കിയതെന്ന് പൊലീസ് പറഞ്ഞിട്ടില്ല. അന്വേഷണം പൂർത്തിയാവുമ്പോൾ ലീഗ്, കോൺഗ്രസ് നേതാക്കളുടെ പങ്ക് പുറത്തുവരുമെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു.

TAGS :

Next Story