Quantcast

കാഫിർ സ്ക്രീൻഷോട്ട്; പൊലീസ് റിപ്പോർട്ടിൽ പ്രതികരിക്കാനില്ലെന്ന് റിബേഷ്

റെഡ് എൻകൗണ്ടേഴ്സ് ഗ്രൂപ്പിൽ പോസ്റ്റ് റിബേഷ് പങ്ക് വെച്ചെന്നും, എവിടെ നിന്ന് കിട്ടി എന്നതിന് ഉത്തരം നൽകിയില്ലെന്നുമാണ് പൊലീസ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    15 Aug 2024 8:53 AM GMT

Be prepared to subject Rebash to a lie detector test; DYFI in the Kafir controversy, latest news malayalam റിബേഷിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ തയാർ; കാഫിർ വിവാദത്തിൽ ഡി.വൈ.എഫ്.ഐ
X

കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ടിൽ തനിക്കെതിരായ പൊലീസ് റിപ്പോർട്ടിൽ പ്രതികരിക്കാനില്ലെന്ന് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ്. റെഡ് എൻകൗണ്ടേഴ്സ് ഗ്രൂപ്പിൽ പോസ്റ്റ് റിബേഷ് പങ്ക് വെച്ചെന്നും, എവിടെ നിന്ന് കിട്ടി എന്നതിന് ഉത്തരം നൽകിയില്ലെന്നുമാണ് പൊലിസ് റിപ്പോർട്ട്. തനിക്ക് പറയാനുള്ളതെല്ലാം ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി പറയുമെന്നാണ് റിബേഷ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പൊലീസ് ​ഹൈക്കോടതിയിൽ സമർപ്പിച്ചത്. കാഫിർ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലാണെന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. വടകര സി.ഐ സുനിൽകുമാർ സമർപ്പിച്ച റിപ്പോർട്ടിലാണ് ഡി.വൈ.എഫ്.ഐ നേതാവായ റിബേഷിന്റെ പേരുള്ളത്.

'അമ്പാടിമുക്ക് സഖാക്കൾ' എന്ന ഫേസ്ബുക്ക് പേജിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചത് എന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. 2024 ഏപ്രിൽ 25ന് വൈകീട്ട് മൂന്നിനാണ് 'അമ്പാടിമുക്ക് സഖാക്കൾ' എന്ന പേജിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്മിൻ മനീഷിനെ ചോദ്യം ചെയ്തപ്പോൾ 'റെഡ് ബറ്റാലിയൻ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് ലഭിച്ചതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി.

ഏപ്രിൽ 25 ഉച്ചക്ക് 2.34നാണ് 'റെഡ് ബറ്റാലിയൻ' ഗ്രൂപ്പിൽ സ്‌ക്രീൻഷോട്ട് പ്രത്യക്ഷപ്പെട്ടത്. അമൽ റാം എന്ന വ്യക്തിയാണ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. 'റെഡ് എൻകൗണ്ടർ' എന്ന ഗ്രൂപ്പിൽനിന്നാണ് തനിക്ക് കിട്ടിയത് എന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഏപ്രിൽ 25ന് ഉച്ചക്ക് 2.13ന് റിബേഷ് എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.

TAGS :

Next Story