Quantcast

'കാഫിർ' പരാമർശമുള്ള സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ വീണ്ടും പരാതി നൽകി

സ്‌ക്രീൻ ഷോട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകം പൊലീസിൽ പരാതി നൽകിയിട്ടും ഇതുവരെ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയ്യാറായിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 May 2024 12:07 PM GMT

Kafir screenshot youth league worker lodged a complaint agains
X

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ 'കാഫിർ' പരാമർശമുള്ള സ്‌ക്രീൻഷോട്ട് പ്രചരിച്ചതിൽ യൂത്ത് ലീഗ് പ്രവർത്തകനായ മുഹമ്മദ് ഖാസിം വീണ്ടും പരാതി നൽകി. സ്‌ക്രീൻഷോട്ടിന് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് റൂറൽ എസ്.പിക്കാണ് പരാതി നൽകിയത്.

സക്രീൻ ഷോട്ട് പുറത്തുവന്ന് മണിക്കൂറുകൾക്കകം ഖാസിം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതുവരെ എഫ്.ഐ.ആർ ഇടാൻ പോലും പൊലീസ് തയ്യാറാവാത്ത സാഹചര്യത്തിലാണ് വീണ്ടും പരാതി നൽകിയതെന്ന് മുസ്‌ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുല്ല പറഞ്ഞു. സി.പി.എം അനുകൂല പേജുകളിലാണ് ഈ സ്‌ക്രീൻഷോട്ട് ആദ്യം പ്രചരിച്ചതെന്നും അതിന്റെ അഡ്മിൻമാരെ ചോദ്യം ചെയ്താൽ സ്‌ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story