'കാഫിർ' സ്‌ക്രീൻഷോട്ട്; യൂത്ത് ലീഗ് പ്രവർത്തകൻ ഡി.ജി.പിക്ക് പരാതി നൽകി
വടകര പൊലീസിനും റൂറൽ എസ്.പിക്കും പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
കോഴിക്കോട്: വടകരയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറെ വിവാദമായ 'കാഫിർ' സ്‌ക്രീൻഷോട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. യൂത്ത് ലീഗ് പ്രവർത്തകനായ പി.കെ മുഹമ്മദ് കാസിം ആണ് പരാതി നൽകിയത്.
വടകര പൊലീസിലും റൂറൽ എസ്.പിക്കും കാസിം നേരത്തെ പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. കാസിമിന്റെ പേരിലാണ് 'കാഫിർ' പരാമർശമുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. താൻ ഇങ്ങനെയൊരു സന്ദേശം അയച്ചിട്ടില്ലെന്നാണ് കാസിം പറയുന്നത്. സി.പി.എം അനുകൂല പേജുകളിലാണ് ഈ സന്ദേശം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇത് സി.പി.എം സൃഷ്ടിയാണെന്നാണ് കാസിമിന്റെ ആരോപണം.
Next Story
Adjust Story Font
16