കാഫിർ സ്‌ക്രീൻഷോട്ട്: പരാതിക്കാരൻ കാസിമിന്റെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു
ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പരാതിക്കാരൻ കാസിമിന്റെ ഫോൺ ഫൊറൻസിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണിൽ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് പരിശോധിക്കാനാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 'റെഡ് എൻകൗണ്ടർ' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സ്‌ക്രീൻഷോട്ട് എവിടെനിന്ന് ലഭിച്ചുവെന്ന കാര്യം റിബേഷ് വെളിപ്പെടുത്തിയിട്ടില്ല. റിബേഷിന്റെ ഫോണും ഫൊറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
കേസിൽനിന്ന് ഒഴിവാക്കണമെങ്കിൽ ഫൊറൻസിക് റിപ്പോർട്ട് ആവശ്യമാണെന്നും അതുകൊണ്ടാണ് പരിശോധനക്ക് അയച്ചതെന്നുമാണ് പൊലീസ് നൽകുന്ന വിശദീകരണം.
Adjust Story Font
16