കയ്പമംഗലത്ത് യുവാവിന് വെട്ടേറ്റു; രണ്ടുപേർ കസ്റ്റഡിയിൽ
കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാറിനാണ് വെട്ടേറ്റത്
തൃശൂർ: കയ്പമംഗലം ചളിങ്ങാട് പള്ളിനടയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. കരുവാൻ കോളനിയിൽ താമസിക്കുന്ന തട്ടേക്കാട്ട് വീട്ടിൽ അരുൺ കുമാറിനാണ് വെട്ടേറ്റത്. അയൽവാസികളായ കൂളിയേടത്ത് വീട്ടിൽ സനിൽകുമാർ, സഹോദരൻ സനീഷ് കുമാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
അരിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് അരുണ്‍കുമാറിന് കഴുത്തിന് മുറിവേറ്റിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
വധശ്രമത്തിനാണ് പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികളുടെ പിതാവിനെ അരുണ്‍കുമാര്‍ അസഭ്യം പറഞ്ഞതിനെത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
Next Story
Adjust Story Font
16