കാക്കനാട് ലഹരിക്കടത്ത്; ശ്രീലങ്കയിലുള്ളയാളെ നാട്ടിലെത്തിക്കാൻ നടപടി ആരംഭിച്ചു
ശ്രീലങ്കയിലും ലഹരിക്കേസിൽ പ്രതിയായ ഇയാൾ കോഴിക്കോട് സ്വദേശിയാണ്
കാക്കനാട് ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട ശ്രീലങ്കയിലെ മലയാളിയെ നാട്ടിലെത്തിക്കാൻ എക്‌സൈസ് നടപടി ആരംഭിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി. ശ്രീലങ്കയിലും ലഹരിക്കേസിൽ പ്രതിയായ ഇയാൾ കോഴിക്കോട് സ്വദേശിയാണ്.
യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് കണ്ടെയ്‌നിൽ എത്തുന്ന മയക്കുമരുന്ന് ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിൽ എത്തിച്ചാണ് വിൽപന നടത്തിയിരുന്നത്. കാക്കനാട് സംഘം എം.ഡി.എം.എ വാങ്ങിയത് ചെന്നൈയിൽ നിന്നായിരുന്നു. ഇതിന് സാമ്പത്തിക സഹായം ചെയ്ത കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ എക്‌സൈസ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലക്കാരായ ചിലരെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
12 പ്രതികളെയാണ് കാക്കനാട് ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തത്. കേസിൽ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്‌സൈസ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. ഇവർ പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിൾ പേ വഴിയും വലിയ തോതിൽ സാമ്പത്തിക സഹായം ചെയ്തിരുന്നു. എല്ലാ ഗൂഡാലോചനകളിലും ഇവർ പങ്കാളിയായിരുന്നുവെന്നും എക്‌സൈസ് കോടതിയിൽ സമർപ്പിച്ച രേഖയിൽ പറഞ്ഞിരുന്നു.
Adjust Story Font
16