കാക്കൂർ ഭഗവതി ക്ഷേത്രത്തിലെ തൂക്കുവിളക്ക് മോഷണം; ഒരാൾ പിടിയിൽ

കാക്കൂർ ഭഗവതി ക്ഷേത്രത്തിലെ തൂക്കുവിളക്ക് മോഷണം; ഒരാൾ പിടിയിൽ

സെപ്തംബർ മൂന്നിനാണ് ക്ഷേത്രത്തിലെ മുപ്പതിലധികം തൂക്കുവിളക്കുകൾ മോഷണം പോയത്

MediaOne Logo

Web Desk

  • Updated:

    16 Sep 2022 2:34 PM

Published:

16 Sep 2022 2:30 PM

കാക്കൂർ ഭഗവതി ക്ഷേത്രത്തിലെ തൂക്കുവിളക്ക് മോഷണം; ഒരാൾ പിടിയിൽ
X

കോഴിക്കോട്: കാക്കൂർ അങ്ങാടിക്കു സമീപമുള്ള ഭഗവതി ക്ഷേത്രത്തിലെ തൂക്കുവിളക്കുകൾ മോഷണം പോയ സംഭവത്തിൽ ഒരാൾ പിടിയിൽ. ചേളന്നൂർ അതിയാനത്തിൽ അന്വയ് രാജ്(19) നെയാണ് കാക്കൂർ പൊലീസ് പിടികൂടിയത്. സെപ്തംബർ മൂന്നിനാണ് ക്ഷേത്രത്തിലെ മുപ്പതിലധികം തൂക്കുവിളക്കുകൾ മോഷണം പോയത്. തൂക്കുവിളക്കുകൾ വിറ്റ സ്ഥലത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോഴിക്കോട് ജെഎഫ്സിഎം കോടതി റിമാന്റ് ചെയ്തു.

കാക്കൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ എം. സനൽ രാജ്, എസ്.ഐ അബ്ദുൽ സലാം, എഎസ്‌ഐ സുരേഷ്, മുഹമ്മദ് റിയാസ്, സുബീഷ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

TAGS :

Next Story