Quantcast

സംവരണ റോസ്റ്ററിന് പുറത്ത് നിന്ന് അധ്യാപക നിയമനം നടത്തിയ കാലടി സർവകലാശാല നിയമക്കുരുക്കിൽ

ഇതോടെ അധ്യാപക നിയമനത്തിനുള്ള സംവരണ റോസ്റ്റർ അട്ടിമറിക്കപ്പെടുമെന്നുള്ള ആശങ്കയിൽ 33 അധ്യാപകർ വൈസ് ചാൻസലർക്ക് പരാതി നൽകി

MediaOne Logo

Web Desk

  • Published:

    25 March 2022 2:13 AM GMT

സംവരണ റോസ്റ്ററിന് പുറത്ത് നിന്ന് അധ്യാപക നിയമനം നടത്തിയ കാലടി സർവകലാശാല നിയമക്കുരുക്കിൽ
X

സർവകലാശാല ചട്ടത്തിന് വിരുദ്ധമായി സംവരണ റോസ്റ്ററിന് പുറത്ത് നിന്ന് അധ്യാപക നിയമനം നടത്തിയ കാലടി സംസ്കൃത സർവകലാശാല നിയമക്കുരുക്കിൽ. ഇതോടെ അധ്യാപക നിയമനത്തിനുള്ള സംവരണ റോസ്റ്റർ അട്ടിമറിക്കപ്പെടുമെന്നുള്ള ആശങ്കയിൽ 33 അധ്യാപകർ വൈസ് ചാൻസലർക്ക് പരാതി നൽകി.

ഫിലോസഫി വിഭാഗം അധ്യാപകനായിരുന്ന ഡോ . എൻ.എം ഫൈസൽ ദീർഘകാല അവധിയെടുത്ത ഒഴിവിലാണ് 2012ൽ ഡോ. ആര്‍. ഷർമിളയെ സർവകലാശാലയിൽ നിയമനം നൽകിയത്. ഹൈക്കോടതി വിധി പ്രകാരം 2019 ൽ സ്ഥിര നിയമനം നൽകുകയും ചെയ്തു. എന്നാൽ സംവരണ റോസ്റ്ററിൽ ഡോ. ആർ. ഷർമിളയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഫിലോസഫി വകുപ്പിൽ ഒരു പ്രൊഫസറുടേയും 11 അസിസ്റ്റന്‍റ് പ്രൊഫസർമാരുടെയും തസ്തികകയാണുള്ളത്. ഡോ . ഫൈസൽ ദീർഘകാല അവധി കഴിഞ്ഞ് തിരിച്ചെത്തിയതോടെ വകുപ്പിൽ ഒരധ്യാപകൻ അധികമായി. ഷർമിളയുടെ നി യമനം ചട്ടപ്രകാരമാക്കാൻ സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതിന് ശ്രമമാരംഭിച്ചതാണ് 2021 ൽ സംവരണ റോസ്റ്റർ പ്രകാരം നിയമിതരായ 35 അധ്യാപകരെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഷർമിളയെ സംവരണ റോസ്റ്ററിൽ ഉൾപ്പെടുത്തിയാൽ സംവരണ റോസ്റ്റർ മുഴുവൻ തെറ്റുമെന്നും ചില അധ്യാപകരുടെ ജോലി നഷ്ടപ്പെടുമെന്നും ചൂണ്ടി കാട്ടിയാണ് അധ്യാപകർ വൈസ് ചാൻസലർക്ക് പരാതി നൽകിയിരിക്കുന്നത്. നിയമനം സംബന്ധിച്ച് ഹൈക്കോടതിയിൽ കേസുള്ളതിനാൽ അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ തീരുമാനങ്ങൾ എടുക്കാൻ കഴിയൂ എന്നാണ് സർവകലാശാല നിലപാട്.



TAGS :

Next Story