കളമശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ്: സൂപ്രണ്ട് പറഞ്ഞിട്ടെന്ന് സസ്‌പെൻഷനിലായ ഉദ്യോഗസ്ഥൻ
'സൂപ്രണ്ടിന്റെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് ചെയ്തത്'
കളമശേരി മെഡിക്കല്‍ കോളജ്- അനില്‍കുമാര്‍
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സൂപ്രണ്ട് ഗണേഷ് മോഹന്റെ നിർദേശപ്രകാരമെന്ന് സസ്പെൻഷനിലായ അഡ്മിനിസ്ട്രേറ്റീവ് അസി. അനിൽ കുമാർ. സൂപ്രണ്ടിന്റെ നിർദേശപ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി നൽകുക മാത്രമാണ് ചെയ്തത്. ഗണേഷ് മോഹൻ നേരത്തെയും വ്യാജ രേഖകൾ തയ്യാറാക്കി നൽകിയിട്ടുണ്ടെന്നും വിവാദമായപ്പോൾ തന്നെ മാത്രം ബലിയാടാക്കി രക്ഷപ്പെടാനാണ് ഗണേഷ് മോഹന്റെ ശ്രമമെന്നും അനിൽ കുമാർ പറഞ്ഞു.
അതേസമയം കളമശ്ശേരി മെഡിക്കൽ കോളേജിലെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സൂപ്രണ്ട് ഗണേഷ് മോഹൻ മീഡിയവണിനോട് വ്യക്തമാക്കി. അനിൽകുമാറിന്റെ ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ഗണേഷ് മോഹൻ പറഞ്ഞു.
More To Watch
Next Story
Adjust Story Font
16