Quantcast

കളമശ്ശേരി സ്ഫോടനം: വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം-ജമാഅത്തെ ഇസ്‌ലാമി

'സ്‌ഫോടനത്തെ മുൻനിർത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും പരിശോധിക്കപ്പെടണം'

MediaOne Logo

Web Desk

  • Updated:

    2023-10-29 10:14:50.0

Published:

29 Oct 2023 10:13 AM GMT

കളമശ്ശേരി സ്ഫോടനം: വസ്തുനിഷ്ഠമായ അന്വേഷണം നടക്കണം-ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: കളമശ്ശേരി കൺവെൻഷൻ സെന്റർ സ്ഫോടനത്തെക്കുറിച്ച് സത്യസന്ധമായ അന്വേഷണം നടക്കണമെന്ന് ജമാഅത്തെ ഇസ്‍ലാമി. സംഭവത്തിനു പിന്നിലെ യഥാർത്ഥ വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള ആക്ടിങ് അമീർ വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

സ്‌ഫോടനത്തെ മുൻനിർത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളും പരിശോധിക്കപ്പെടണം. സമുദായങ്ങൾക്കിടയിൽ വിദ്വേഷവും അഭ്യൂഹങ്ങളും പരത്താനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ആഭ്യന്തര വകുപ്പ് ജാഗ്രത പാലിക്കണം. കേരളത്തിൽ സാമൂഹിക ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനുളള ആസൂത്രിത ശ്രമങ്ങളെ കണ്ടുകൊണ്ടുള്ള മാതൃകാപരമായ അന്വേഷണമാണ് നടക്കേണ്ടതെന്നും വി.ടി അബ്ദുല്ലക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

Summary: ''There should be an honest inquiry into the Kalamassery Convention Center blast'': Asks Jamaat-e-Islami Hind Kerala acting Ameer VT Abdullakkoya Thangal

TAGS :

Next Story