Quantcast

കളമശ്ശേരി മെഡിക്കൽ കോളജിൽ മൃതദേഹം ചുമന്ന് കൊണ്ടുപോയ സംഭവം; ലിഫ്റ്റിന് ലൈസൻസില്ലെന്ന് സൂപ്രണ്ട്

'20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് പുതിയത് സ്ഥാപിച്ചത്'

MediaOne Logo

Web Desk

  • Updated:

    2022-12-23 07:15:44.0

Published:

23 Dec 2022 5:53 AM GMT

കളമശ്ശേരി മെഡിക്കൽ കോളജിൽ മൃതദേഹം ചുമന്ന് കൊണ്ടുപോയ സംഭവം; ലിഫ്റ്റിന് ലൈസൻസില്ലെന്ന് സൂപ്രണ്ട്
X

കളമശേരി: എറണാകുളം കളമശേരി മെഡിക്കൽ കോളജിന്റെ രണ്ടാം നിലയിൽ നിന്ന് കാലടി സ്വദേശിയുടെ മൃതദേഹം താഴേക്കിറക്കിയ സംഭവത്തിൽ വിശദീകരണവുമായി സൂപ്രണ്ട്. ലിഫ്റ്റ് പ്രവർത്തിപ്പിക്കാത്തത് ലൈസൻസ് ലഭിക്കാത്തത് കൊണ്ടാണെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറഞ്ഞു.

'പുതുതായി സ്ഥാപിച്ച ലിഫ്റ്റിന് ലൈസൻസ് നൽകേണ്ടത് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റാണ്. 20 വർഷം പഴക്കമുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായതിനെ തുടർന്നാണ് പുതിയത് സ്ഥാപിച്ചത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെ പരിശോധന അന്തിമഘട്ടത്തിലാണെന്നും ലിഫ്റ്റ് ഉടൻ പ്രവർത്തന സജ്ജമാകുമെന്നും സൂപ്രണ്ട് പറഞ്ഞു.

ആശുപത്രിയിലെ കോണിപ്പടിയിലൂടെ മൃതദേഹം താഴെയിറക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജിനെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിൻഷാദ് ജിന്നാസിന്റെ നേതൃത്വത്തിൽ നാളെ മെഡിക്കൽ കോളജിന് മുന്നിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് തീരുമാനം.

TAGS :

Next Story