എൻഎസ്‌എസിൽ ജനാധിപത്യമില്ലെന്ന് കലഞ്ഞൂർ മധു; പ്രതിനിധി സഭയിൽ പ്രതിഷേധം
സുകുമാരൻ നായരെ പിന്തുണക്കുന്നവർക്ക് മാത്രമേ തുടരാനാകൂ എന്നും കലഞ്ഞൂർ മധു ആരോപിച്ചു
ആലപ്പുഴ: എൻഎസ്എസിൽ ആഭ്യന്തര കലഹം. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധിച്ച് പ്രതിനിധി സഭയിൽ നിന്ന് ആറു പേർ ഇറങ്ങി പോയി. ഡയറക്ടർ ബോർഡിൽ നിന്ന് കലഞ്ഞൂർ മധുവിനെ മാറ്റി പകരം കെബി ഗണേഷ് കുമാറിനെ ഉൾപെടുത്തി. എൻഎസിൽ ജനാധിപത്യമില്ലന്ന് കലഞ്ഞൂർ മധു ആരോപിച്ചു.
സുകുമാരൻ നായരുടെ പക്ഷവും എതിർപക്ഷവും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഏറെ നാളായി തുടരുന്നുണ്ട്. തർക്കങ്ങൾ സംഘടനക്കുള്ളിൽ വലിയ കലഹങ്ങൾക്ക് കാരണമാകാറുണ്ടെങ്കിലും ഇപ്പോഴാണ് മറനീക്കി പുറത്തുവന്നത്. അടൂർ യൂണിയൻ അധ്യക്ഷൻ കലഞ്ഞൂർ മധുവിനെ അനുകൂലിക്കുന്നവരാണ് സുകുമാരൻ നായർക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
എൻഎസിൽ ജനാധിപത്യമില്ലെന്നും സുകുമാരൻ നായരെ പിന്തുണക്കുന്നവർക്ക് മാത്രമേ തുടരാനാകൂ എന്നും കലഞ്ഞൂർ മധു ആരോപിച്ചു. 26 വർഷത്തിലേറെയായി കലഞ്ഞൂർ മധു ഡയറക്ടർ ബോർഡിൽ അംഗമാണ്. ഇന്ന് ചേർന്ന 300 അംഗ പ്രതിനിധി സഭയിലാണ് കലഞ്ഞൂർ മധുവിനെ ഡയറക്ടർ ബോർഡിൽ നിന്ന് മാറ്റാൻ തീരുമാനമായത്. പകരം കെബി ഗണേഷ് കുമാറിനെ ഉൾപ്പെടുത്തുകയും ചെയ്തു.
Adjust Story Font
16