'ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണം'; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് മന്ത്രി വി. അബ്ദുറഹ്മാൻ
യുനെസ്കോ പട്ടികയിലുള്ള ആയോധന കലക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഉത്തരാഖണ്ഡിൽ നടക്കുന്ന 38 -ാമത് ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമായി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രി വി. അബ്ദുറഹിമാൻ കേന്ദ്ര കായികമന്ത്രിക്ക് കത്തയച്ചു.
കഴിഞ്ഞ തവണ ഗോവയിൽ കളരി മത്സര ഇനമായിരുന്നു. എന്നാൽ ഇത്തവണ പ്രദർശന ഇനമായാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പുറത്തുവിട്ട പട്ടികയിൽ ഉൾപ്പെടുത്തിയത്. കേരളത്തിന് കഴിഞ്ഞ തവണ കളരിയിൽ 19 മെഡൽ ലഭിച്ചിരുന്നു.
ലോകത്തെ തന്നെ ഏറ്റവും പാരമ്പര്യമുള്ള കായിക ഇനമാണ് കളരി. ചരിത്രപരമായ പ്രാധാന്യമുള്ള കളരി നാടിൻ്റെ പാരമ്പര്യത്തിൻ്റെ അടയാളമാണ്. യുനെസ്കോ പട്ടികയിലുള്ള ആയോധന കലക്ക് അർഹമായ പ്രാധാന്യം നൽകണമെന്ന് കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16