കല്ലുവാതുക്കല്‍ കേസ്: ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തിൽ നിന്ന് രഹസ്യമൊഴി ശേഖരിക്കും
ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന മറ്റൊരു മൊഴി കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്
കല്ലുവാതുക്കലിൽ നവജാതശിശുവിനെ കരിയിലക്കൂനയിൽ ഉപേക്ഷിച്ച സംഭവത്തിൽ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തിൽ നിന്ന് രഹസ്യമൊഴി ശേഖരിക്കും. അനന്തു എന്നപേരിൽ രേഷ്മയോട് സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവരും കൂടിയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നതെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് പോലീസിന് മൊഴി നൽകി. കോടതിക്കു മുന്നിലെത്തിച്ച് ഇയാളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന മറ്റൊരു മൊഴി കൂടി അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതാരാണെന്ന് പൊലീസ് വ്യക്തമാക്കുന്നില്ല.
കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മയാണെന്ന് കണ്ടെത്തിയതിനു പിന്നാലെ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ ആയിരുന്നു ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും ഇത്തിക്കര ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. അനന്ദു എന്ന പേരിൽ ഇവരാണോ രേഷ്മയോട് ചാറ്റ് ചെയ്തത് എന്ന സംശയം അന്വേഷണ സംഘത്തിന് ഉണ്ടായിരുന്നു. ഇവരിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പും സംശയം ബലപ്പെടുത്തി. ആര്യയുടെയും ഗ്രീഷ്മയുടെയും ബുദ്ധിശൂന്യമായ ഈ പ്രവർത്തിമൂലം നഷ്ടമായത് നവജാത ശിശുവിന്‍റെ അടക്കം മൂന്ന് ജീവനുകളാണ്.
2021 ജനുവരി അഞ്ചിനാണ് കൊല്ലം കല്ലുവാതിക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെടുത്തത്. കുഞ്ഞിനെ പിന്നീട് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്നുതന്നെ മരിച്ചു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണമാണ് മൂന്നുപേരുടെ മരണത്തിന് പിന്നിലെ ചുരുളഴിച്ചത്. ഡി.എന്‍.എ പരിശോധനക്കൊടുവിലാണ് രേഷ്മയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്. തന്റെ കുഞ്ഞാണെന്നും ആരുമറിയാതെ പ്രസവിച്ചശേഷം കുഞ്ഞിനെ ഉപേക്ഷിച്ചത് താൻ തന്നെയാണെന്നും രേഷ്മ ഏറ്റുപറഞ്ഞു. ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായിരുന്നു ഈ കടുംകൈ എന്നും യുവതി വെളിപ്പെടുത്തി. ഫേസ്ബുക്കില്‍ അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തത് ഗ്രീഷ്മയും ആര്യയും ആണെന്നു കൂടി വെളിപ്പെട്ടതോടെ പ്രധാന സംശയങ്ങള്‍ക്കാണ് പോലീസിന് ഉത്തരം കിട്ടിയിരിക്കുന്നത്.
Adjust Story Font
16