Quantcast

കൽപ്പാത്തി രഥോത്സവം; രഥം തള്ളാൻ ആനയെ ഉപയോഗിക്കരുതെന്ന് നിർദേശം

  • ജില്ലാതല മോണിറ്ററിങ് സമിതിയാണ് ക്ഷേത്രം ഭാരവാഹികൾക്ക്‌ കർശന നിർദേശം നൽകിയത്.

MediaOne Logo

Web Desk

  • Updated:

    11 Nov 2023 10:16 AM

Published:

11 Nov 2023 10:15 AM

കൽപ്പാത്തി രഥോത്സവം; രഥം തള്ളാൻ ആനയെ ഉപയോഗിക്കരുതെന്ന് നിർദേശം
X

പാലക്കാട്: കൽപ്പാത്തി രാഥോത്സവത്തിൽ രഥം തള്ളാൻ ആനയെ ഉപയോഗിക്കരുതെന്ന് നിർദേശം. ജില്ലാതല മോണിറ്ററിങ് സമിതിയാണ് ക്ഷേത്രം ഭാരവാഹികൾക്ക്‌ കർശന നിർദേശം നൽകിയത്. എന്നാൽ, എഴുന്നള്ളത്തിന് ആനകളെ എത്തിക്കാൻ വിലക്കില്ല. തീരുമാനത്തിനെതിരെ വിമർശനവുമായി ഗ്രാമവാസികൾ രംഗത്തെത്തി. കഴിഞ്ഞ വർഷവും ആനയെ രഥം തള്ളാൻ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് മറികടന്ന് ആനയെക്കൊണ്ട് രഥം തള്ളിയിരുന്നു.

TAGS :

Next Story