Quantcast

കലൂർ അപകടം; വീഴ്ച്ച സമ്മതിച്ച് ജിസിഡിഎ, സൈറ്റ് എഞ്ചിനിയറെ സസ്‌പെൻഡ് ചെയ്തു

ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക് എല്ലാ അനുമതിയും ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കുമെന്ന് ജിസിഡിഎ ചെയർമാൻ

MediaOne Logo

Web Desk

  • Updated:

    2025-01-04 12:19:39.0

Published:

4 Jan 2025 8:52 AM GMT

കലൂർ അപകടം; വീഴ്ച്ച സമ്മതിച്ച് ജിസിഡിഎ, സൈറ്റ് എഞ്ചിനിയറെ സസ്‌പെൻഡ് ചെയ്തു
X

എറണാകുളം: കലൂർ അപകടത്തിൽ വീഴ്ച്ച സമ്മതിച്ച് ജിസിഡിഎ. സൈറ്റ് എൻജിനീയർ എസ് എസ്. ഉഷയെ സസ്‌പെൻഡ് ചെയ്തു. അപകടത്തിൽ വിശദമായ അന്വേഷണം നടത്തും. ഭാവിയിൽ സ്റ്റേഡിയത്തിലെ പരിപാടികൾക്ക് എല്ലാ അനുമതിയും ലഭ്യമായിട്ടുണ്ടോ എന്ന് ഉറപ്പാക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള പറഞ്ഞു.

നേരത്തെ ഗിന്നസ് നൃത്തത്തിനായി കലൂർ സ്റ്റേഡിയം വിട്ടുനൽകിയതിന് പിന്നിൽ ജിസിഡിഎ ചെയർമാൻറെ ഇടപെട്ടിരുന്നു. ബ്ലാസ്റ്റേഴ്‌സുമായി കരാറുള്ളതിനാൽ സ്റ്റേഡിയം വിട്ടുനൽകരുതെന്നും സ്റ്റേഡിയത്തിലെ ടർഫിനെ നൃത്തപരിപാടി ബാധിക്കുമെന്നും ജിസിഡിഎ എസ്റ്റേറ്റ് വിഭാഗം അറിയിച്ചിരുന്നു. ഇത് തള്ളിയാണ് ചെയർമാൻറെ ഇടപെടൽ.

സ്റ്റേഡിയം വിട്ട് നൽകിയതിൽ അഴിമതി ആരോപിച്ച് വിജിലൻസിന് കൊച്ചി സ്വദേശി പരാതി നൽകി. പരാതി വിജിലൻസ് അന്വേഷിക്കട്ടെയെന്നും സ്റ്റേഡിയം ഇനിയും കായിക ഇതര ആവശ്യങ്ങൾക്ക് കൊടുക്കുമെന്നും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ജിസിഡിഎ ചെയർമാനെ ഉപരോധിച്ചു.

അതേസമയം കലൂർ സ്റ്റേഡിയത്തിലെ സുരക്ഷാ വീഴ്ചയിൽ ജിസിഡിഎയെ ന്യായീകരിക്കാതെയുള്ള നിലപാടാണ് കൊച്ചി മേയർ സ്വീകരിച്ചത്. മാസങ്ങൾക്ക് മുന്നെ തീരുമാനിച്ചൊരു പരിപാടിക്ക് തലേന്ന് വന്നല്ല സ്റ്റേജ് ഇടേണ്ടത്. മൃദംഗ വിഷന് പരിപാടിക്ക് അനമതി നൽകിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്ന് മേയർ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിൻറെ പ്രതിഷേധങ്ങളെയും മേയർ തള്ളിപ്പറഞ്ഞില്ല.

വാർത്ത കാണാം-

TAGS :

Next Story