Quantcast

മരംകൊള്ള: പ്രതികരിക്കാതെ കാനം രാജേന്ദ്രന്‍

സി.പി.ഐ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ അഴിമതിയാരോപണം ഉയര്‍ന്നിട്ടും ഇതുവരെ പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല.

MediaOne Logo

Web Desk

  • Published:

    14 Jun 2021 6:23 AM

മരംകൊള്ള: പ്രതികരിക്കാതെ കാനം രാജേന്ദ്രന്‍
X

മരംകൊള്ള സംബന്ധിച്ച് പ്രതികരിക്കാനില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്ലാം സര്‍ക്കാര്‍ പറയുമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വ്യാപകമായി അനധികൃത മരംമുറി നടന്നത്. അന്ന് റവന്യൂ വകുപ്പും വനം വകുപ്പും കൈകാര്യം ചെയ്തത് സി.പി.ഐ മന്ത്രിമാരായിരുന്നു.

സി.പി.ഐ മന്ത്രിമാര്‍ കൈകാര്യം ചെയ്ത വകുപ്പുകളില്‍ അഴിമതിയാരോപണം ഉയര്‍ന്നിട്ടും ഇതുവരെ പ്രതികരിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിട്ടില്ല. വകുപ്പുകള്‍ കൈകാര്യം ചെയ്ത മന്ത്രിമാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സി.പി.എം നേതാക്കളാണ് പലപ്പോഴും ഈ വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ രംഗത്ത് വരുന്നത്.

കഴിഞ്ഞ ദിവസം വനംമന്ത്രി എ.കെ ശശീന്ദ്രനും അതൃപ്തി വ്യക്തമാക്കിയിരുന്നു. കൊള്ള നടന്ന സമയത്ത് താനല്ല വകുപ്പ് കൈകാര്യം ചെയ്തിരുന്നത്. പിന്നെ എന്തിനാണ് തന്നെ ക്രൂശിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയും ഇതേ നിലപാട് തന്നെയാണ് പറഞ്ഞിരുന്നത്.

TAGS :

Next Story