Quantcast

വർഗീയ കക്ഷികൾ ഏറ്റുമുട്ടുന്നിടത്ത് സർക്കാറിന് റോളില്ല: കാനം രാജേന്ദ്രൻ

പാലക്കാട് രണ്ട് വർഗീയ സംഘടനകളുടെ ഏറ്റുമുട്ടലാണ് നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

MediaOne Logo

Web Desk

  • Updated:

    2022-04-18 07:58:16.0

Published:

18 April 2022 7:57 AM GMT

വർഗീയ കക്ഷികൾ ഏറ്റുമുട്ടുന്നിടത്ത് സർക്കാറിന് റോളില്ല:  കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: പാലക്കാട് രണ്ട് വർഗീയ സംഘടനകളുടെ ഏറ്റുമുട്ടലാണ് നടന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അതിൽ സർക്കാരിന് എന്താണ് കാര്യം. സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചല്ല അക്രമം നടത്തുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

അതേസമയം പാലക്കാട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ വധക്കേസിൽ അറസ്റ്റ് ഉടനുണ്ടാകുമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ പറഞ്ഞു. ആര്‍.എസ്.എസ് മുൻ ശാരീരിക് പ്രമുഖ് ശ്രീനിവാസൻ കൊലപാതകത്തിൽ ആറ്‌ പ്രതികളെ തിരിച്ചറിഞ്ഞെന്നും രണ്ട് കൊലപാതകങ്ങളിലെയും പ്രതികൾ രാഷ്ട്രീയ സംഘടനാ ബന്ധമുള്ളവരെന്നും വിജയ് സാഖറെ പറഞ്ഞു.

സുബൈർ വധക്കേസിൽ മൂന്ന് പേരാണ് പ്രതികൾ. ഇവര്‍ എവിടെയാണെന്നതടക്കം പോലീസ് കണ്ടെത്തി. പ്രതികളുടെ അറസ്റ്റ് ‌ ഇന്ന് തന്നെ ഉണ്ടായേക്കും . ബി.ജെ.പി- ആര്‍.എസ്.എസ് ബന്ധമുള്ളവരാണ് പ്രതികളെന്നും എ.ഡി.ജി.പി പറഞ്ഞു. എസ്.കെ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ആറ്‌ പേരാണ് പ്രതികൾ. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരായ ആറ്‌ പേരെയും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം.

TAGS :

Next Story