Quantcast

'ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം'; പരിഹാസവുമായി കാനം രാജേന്ദ്രൻ

'ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിർക്കണം'

MediaOne Logo

Web Desk

  • Published:

    25 July 2022 7:07 AM GMT

ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം; പരിഹാസവുമായി കാനം രാജേന്ദ്രൻ
X

തിരുവനന്തപുരം: യു.ഡി.എഫ് വിപുലീകരിക്കണമെന്ന ചിന്തൻശിബിരിലെ പ്രഖ്യാപനത്തെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ.

'ആഗ്രഹങ്ങൾക്ക് ലൈസൻസ് ഇല്ലാത്ത രാജ്യത്ത് ഏത് പാർട്ടിക്കും എന്തിനെക്കുറിച്ചും ആഗ്രഹിക്കാം. പ്രതീക്ഷിക്കാം. അതിലൊന്നും ഒരു തെറ്റും ഇല്ല. സി.പി.ഐക്ക് എതിർപ്പുള്ള ഒരു പാർട്ടിയും എൽഡിഎഫിൽ ഇല്ലെന്നും കാനം പറഞ്ഞു. സമ്മേളനങ്ങളിൽ വിമർശനങ്ങളുണ്ടാകുന്നത് സ്വാഭാവികം.നേതൃത്വത്തെ അല്ലാതെ അയലത്തുകാരെ വിമർശിക്കാൻ പറ്റുമോ എന്നും അദ്ദേഹം ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തെ എന്തിന് എതിർക്കണമെന്നും കാനം ചോദിച്ചു.

TAGS :

Next Story