Quantcast

കാനം പിണറായിക്ക് കീഴടങ്ങി: കെ. സുധാകരൻ

ദേശീയ നേതാവ് ആനി രാജയെ വിമർശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    12 Sep 2021 3:44 PM GMT

കാനം പിണറായിക്ക് കീഴടങ്ങി: കെ. സുധാകരൻ
X

മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്റെ പാർട്ടിയുടെ അസ്ഥിത്വം പണയംവച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. കേരളത്തിൽ ഭീതിദമായ രീതിയിൽ വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ അക്രമസംഭവങ്ങളിൽ പ്രതികരിച്ച സിപിഐയുടെ വനിതാ ദേശീയ നേതാവ് ആനി രാജയെ വിമർശിക്കുക വഴി സിപിഎമ്മിനോടുള്ള അസാധാരണമായ വിധേയത്വമാണ് സിപിഐ പ്രകടിപ്പിച്ചിരിക്കുന്നതെന്നും സുധാകരൻ ആരോപിച്ചു.

സംസ്ഥാന സെക്രട്ടറി അഖിലേന്ത്യ സെക്രട്ടറിയെ തിരുത്തുകയാണ് ചെയ്തത്. ഭരണനേതൃത്വം വഹിക്കുന്ന സിപിഎമ്മിനു സംഭവിക്കുന്ന വീഴ്ചകൾ പൊതുസമൂഹത്തിനു മുന്നിൽ വിമർശിക്കാനും തിരുത്തൽനടപടികൾ ആവശ്യപ്പെടാനും മുൻപ് സിപിഐക്ക് സാധിച്ചിരുന്നു. ഇടതുപക്ഷമൂല്യം പലപ്പോഴും സിപിഐ ഉയർത്തിപ്പിടിച്ചിട്ടുണ്ട്-അദ്ദേഹം സൂചിപ്പിച്ചു.

ഇന്ന് സിപിഐയുടെ ദേശീയ വനിതാ നേതൃത്വം ക്രമസമാധാന തകർച്ചയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ശക്തമായ ഭാഷയിൽ വിമർശിച്ചപ്പോൾ, വിമർശിച്ചവരെ തള്ളുകയും ഭരണനേതൃത്വത്തെ തലോടുകയുമായിരുന്നു കാനം. വർധിച്ചുവരുന്ന സ്ത്രീപീഡനങ്ങളിലും കൊലപാതകങ്ങളിലും കേരള സമൂഹം കടുത്ത ആശങ്കയിലാണ്. നീതിന്യായപീഠങ്ങളും ഇത്തരം വിഷയങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. കാനം രാജേന്ദ്രന്റെ നിലപാടുകൾ പരിഷ്‌കൃത സമൂഹത്തിനു യോജിച്ചതല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

TAGS :

Next Story