കാഞ്ഞങ്ങാട് നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യാശ്രമം: ഹോസ്റ്റൽ വാർഡനെ മാറ്റി
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് എംഡി
കാസർകോട്: കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിൽ നഴ്‌സിങ് വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമത്തിൽ നടപടി. ഹോസ്റ്റൽ വാർഡനെ സ്ഥാനത്തുനിന്ന് മാറ്റി. ആശുപത്രി എംഡി ഷംസുദ്ദീൻ ആണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയിൽ മൂന്നാം വർഷ വിദ്യാർഥിനി ചൈതന്യയാണ് കഴിഞ്ഞ ശനിയാഴ്ച ആത്മഹത്യയ്ക്കു ശ്രമിച്ചത്. നീക്കം സഹപാഠികളുടെ ശ്രദ്ധയിൽപെട്ടതോടെയാണു വിദ്യാർഥിയെ രക്ഷിക്കാനായത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്ന് എംഡി അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർഥിനിയുടെ നില ഗുരുതരമായി തുടരുകയാണെന്നാണു വിവരം.
Summary: Hostel warden removed from post after nursing student attempts suicide at Kanhangad Manzoor Hospital
Next Story
Adjust Story Font
16