ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാറുമായി ഏറ്റുമുട്ടാൻ ഗവർണർമാരെ ആയുധമാക്കുന്നു: കനിമൊഴി
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും കനിമൊഴി വ്യക്തമാക്കി.
തിരുവനന്തപുരം: ബി.ജെ.പി ഇതര സംസ്ഥാനങ്ങളിലെ സർക്കാറുമായി ഏറ്റുമുട്ടാൽ കേന്ദ്രം ഗവർണർമാരെ ആയുധമാക്കുകയാണെന്ന് ഡി.എം.കെ നേതാവ് കനിമൊഴി എം.പി. ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ചാണ് ഗവർണർ ഇടപെടുന്നത്. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെച്ച് സർക്കാറുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്നും കനിമൊഴി പറഞ്ഞു. ഓൾ ഇന്ത്യാ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച 'കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.
സംവാദങ്ങളെ കേന്ദ്രസർക്കാർ ഭയക്കുകയാണ്. പാർലമെന്റിൽ ഒരു വിഷയത്തിലും ചർച്ച അനുവദിക്കുന്നില്ലെന്നും കനിമൊഴി പറഞ്ഞു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
Next Story
Adjust Story Font
16