Quantcast

വോട്ടിങ് യന്ത്രം മറ്റു ഉപകരണവുമായി ബന്ധപ്പെടുത്താം, സത്യം പുറത്തുവരുമെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുന്നു: കണ്ണൻ ഗോപിനാഥൻ

2019ൽ ഐഎസ്‌കാരനായിരിക്കേ താൻ ഈ സംശയം ഉന്നയിച്ചപ്പോൾ ചോദ്യം ഉന്നയിക്കലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനവിശ്വാസം ആർജിക്കലാണ് ജോലിയെന്ന് തന്നോട് പറഞ്ഞുവെന്നും കണ്ണൻ ഗോപിനാഥൻ

MediaOne Logo

Web Desk

  • Published:

    6 Jan 2022 12:29 PM GMT

വോട്ടിങ് യന്ത്രം മറ്റു ഉപകരണവുമായി ബന്ധപ്പെടുത്താം, സത്യം പുറത്തുവരുമെന്നതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറുന്നു: കണ്ണൻ ഗോപിനാഥൻ
X

വോട്ടിങ് യന്ത്രം മറ്റു ഉപകരണവുമായി ബന്ധപ്പെടുത്താനാകുമെന്നും അതുവഴിയാണ് പതിനഞ്ചോ ഇരുപതോ ദിവസം മുമ്പ് മാത്രം നിർണയിക്കപ്പെടുന്ന സ്ഥാനാർഥിയും അവരുടെ ചിഹ്നവും വി.വി.ടി.പി (Voter Verifiable Paper Audit Trail) വഴി പ്രിൻറ് ചെയ്യപ്പെടുന്നതെന്നും രാജിവെച്ച ഐഎഎസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. മയ്യിൽ, ചേതന ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ സെമിനാറിൽ നടത്തിയ പ്രസംഗത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാമചന്ദ്രൻ കണിച്ചേരി തയാറാക്കിയ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം മാധ്യമം ഓൺലൈൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സ്ഥാനാർഥിയുടെ വിവരങ്ങൾ പ്രിൻറ് ചെയ്യപ്പെടണമെങ്കിൽ ബാലറ്റ് യൂനിറ്റ്, കൺട്രോൾ യൂനിറ്റ്, വി.വി.പി.എ.ടി മെഷീൻ എന്നിവ തമ്മിൽ പരസ്പരബന്ധമുണ്ടാകണമെന്നും വിവരങ്ങൾ എവിടെയെങ്കിലും ഫീഡ് ചെയ്യണമെന്നും അതിന് മറ്റു ഉപകരണങ്ങളുടെ സഹായം വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം സംശയങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുകയാണ് പതിവെന്നും 2019ൽ ഐഎസ്‌കാരനായിരിക്കേ താൻ ഈ സംശയം ഉന്നയിച്ചപ്പോൾ ചോദ്യം ഉന്നയിക്കലല്ല, തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ജനവിശ്വാസം ആർജിക്കലാണ് ജോലിയെന്ന് തന്നോട് പറഞ്ഞുവെന്നും കണ്ണൻ ഗോപിനാഥൻ വ്യക്തമാക്കി. സംശയത്തിന് മറുപടി നൽകിയാൽ വോട്ടിങ് യന്ത്രം സ്വതന്ത്രമാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവകാശ വാദം പൊളിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



2017 വരെ വോട്ടിങ് യന്ത്രത്തെ പ്രതിരോധിച്ച തനിക്ക് 2019ൽ ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശീലനത്തിൽ സംബന്ധിക്കുമ്പോഴാണ് സംശയങ്ങളുണ്ടായത്. IIIDEM (India International Institute of Democracy and Election Management എന്ന സ്ഥാപനമായിരുന്നു പരിശീലനം നൽകിയിരുന്നത്. ഈ സമയത്ത് എങ്ങനെ വിവരങ്ങൾ വോട്ടിങ് യന്ത്രത്തിൽ ഫീഡ് ചെയ്യുന്നുവെന്ന ചോദ്യത്തിന് നിർമാതാക്കളായ BEL ന്റെയോ ECIL ന്റെയോ ഉദ്യോഗസ്ഥർ അപലോഡ് ചെയ്യുമെന്നായിരുന്നു മറുപടി ലഭിച്ചത്. അപ്‌ലോഡ് ചെയ്യാൻ മറ്റൊരു ഉപകരണവുമായി ബന്ധിപ്പിക്കേണ്ടി വരില്ലേയെന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിഞ്ഞുമാറി- കണ്ണൻ ഗോപിനാഥൻ പറഞ്ഞു.

Kannan Gopinathan, a former IAS officer, said that the voting machine could be connected to another device and that the candidate and their symbol, which were determined only 15 or 20 days in advance, would be printed on the VVTP (Voter Verifiable Paper Audit Trail).

TAGS :

Next Story