Quantcast

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തനം; പരീക്ഷ കൺട്രോളർ രാജി സന്നദ്ധത അറിയിച്ചു

ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും രാജിക്കാര്യത്തില്‍ വി.സി തീരുമാനമെടുക്കട്ടേയെന്നും പി.ജെ വിൻസെന്റ് മാധ്യമങ്ങളോട് പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 April 2022 7:02 AM GMT

കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പർ ആവർത്തനം; പരീക്ഷ കൺട്രോളർ രാജി സന്നദ്ധത അറിയിച്ചു
X

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബി.എ സൈക്കോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ പരീക്ഷ കൺട്രോളർ പി.ജെ വിൻസെന്റ് രാജി സന്നദ്ധത അറിയിച്ചു. ധാർമിക ഉത്തരവാദിത്തം തനിക്കുണ്ടെന്നും വി.സി തീരുമാനമെടുക്കട്ടേയെന്നും പി.ജെ വിൻസെന്റ് മാധ്യമങ്ങളോട് പറഞ്ഞു.'ചോദ്യപേപ്പർ തയ്യാറാക്കുന്ന കാര്യത്തിൽ യൂണിവേഴ്‌സിറ്റിക്കോ പരീക്ഷാഭവനോ നേരിട്ടുള്ള നിയന്ത്രണമില്ല അതിന് പ്രത്യേകമായി തയ്യാറാക്കിയ ടീമാണ് ഈ പരീക്ഷ പേപ്പർ തയ്യാറാക്കുന്നത്. അവർ അയച്ചു നൽകിയ പരീക്ഷ പേപ്പറിൽ ഉണ്ടായ പ്രശ്‌നങ്ങളാണെന്നും വിൻസെന്റ് പറഞ്ഞു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കണ്ണൂർ സർവകലാശാലയിലെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള വിവാദങ്ങൾ ഉയർന്നിരുന്നു. ബോട്ടണി, സൈക്കോളജി ചോദ്യപേപ്പറുകളിൽ മുൻ വർഷങ്ങളിലെ ചോദ്യങ്ങൾ അതേപടി ആവർത്തിച്ചു വന്നിരുന്നു. മലയാളം ചോദ്യപേപ്പറുകളിൽ തന്നെ വലിയ രീതിയിലുള്ള തെറ്റുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകൾ വൈസ് ചാൻസലർക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെയൊക്കെ അടിസ്ഥാനത്തിലാണ് ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പരീക്ഷാ കൺട്രോളർ സ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത പി.ജെ വിൻസെന്റ് അറിയിച്ചിരിക്കുന്നത്.

TAGS :

Next Story