Quantcast

മതസ്പർധ വളർത്തുന്ന വാർത്ത നൽകി; കർമ്മ ന്യൂസിനെതിരെ പരാതി നൽകി ജമാഅത്തെ ഇസ്‌ലാമി

ആരോപണം ഉന്നയിച്ച ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നയാൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-10-18 14:06:20.0

Published:

18 Oct 2024 1:02 PM GMT

മതസ്പർധ വളർത്തുന്ന വാർത്ത നൽകി; കർമ്മ ന്യൂസിനെതിരെ പരാതി നൽകി ജമാഅത്തെ ഇസ്‌ലാമി
X

കോഴിക്കോട്: മതസ്പർധ വളർത്തുന്ന വാർത്ത നൽകിയതിന് ഓൺലൈൻ മാധ്യമമായ കർമ്മ ന്യൂസിനെതിരെയും ആരോപണം ഉന്നയിച്ച യുക്തിവാദി നേതാവ് ആരിഫ് ഹുസൈന്‍ തെരുവത്ത് എന്നയാൾക്കെതിരെയും പരാതി നൽകി ജമാഅത്തെ ഇസ്‌ലാമി. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ വ്യാജ വാർത്ത നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

'ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൂവച്ചലിൽ പ്രവർത്തിക്കുന്ന മഹല്ലിന്റെ കാർമികത്വത്തിൽ ഊര് വിലക്ക് കൽപ്പിക്കുന്നു'വെന്നായിരുന്നു വാർത്ത. എന്നാൽ ഇത്തരത്തിൽ ഒരു മഹല്ല് തങ്ങളുടെ കീഴിൽ പ്രവർത്തിക്കുന്നില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി പരാതിയിൽ വ്യക്തമാക്കി. തിരുവനന്തപുരം റൂറൽ എസ്പിക്ക് ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി എം. സക്കീർ ആണ് രേഖാമൂലം പരാതി നൽകിയത്. വാർത്തയ്ക്ക് കാരണമായി പരാമർശിക്കുന്ന പൂവച്ചൽ പഞ്ചായത്തിലെ വാർഡ് മെമ്പർക്കെതിരെയും പരാതിയുണ്ട്.

ഈ വാർത്തകളുടെ പ്രചാരണം മതവികാരം വ്രണപ്പെടുത്തുന്നതാണ്. ഇവര്‍ ബോധപൂർവം തെറ്റായ വാർത്ത പ്രചരിപ്പിക്കാനും മതങ്ങൾക്കിടയിൽ ശത്രുത വളർത്താനും ശ്രമിച്ചിരിക്കുന്നു. ഇവരുടെ പ്രവർത്തി ബോധപൂർവം സമൂഹത്തിൽ മതസ്പർധ വളർത്തുക എന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടിയുള്ളതാണെന്നും ജമാഅത്തെ ഇസ്‌ലാമി പരാതിയിൽ പറയുന്നു. ഇത്തരം വാർത്തകളുടെ പ്രചാരണം നിയമം മൂലം തടയണമെന്നും വിഷയത്തിൽ ഗൂഢാലോചന നടത്തിയ ആരിഫ് ഹുസൈൻ തെരുവത്ത്, കർമ്മ ന്യൂസ് എഡിറ്റർ, വാർത്തയ്ക്ക് കാരണമായി പരാമർശിക്കുന്ന പൂവച്ചൽ പഞ്ചായത്തിലെ വാർഡ് മെമ്പർ ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.


TAGS :

Next Story