കരിന്തളം വ്യാജരേഖ കേസ്: കെ.വിദ്യക്ക് ജാമ്യം
ഹോസ്ദുർഗ് ജുഡീഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്
കാസർകോട്: കരിന്തളം കോളജിൽ അധ്യാപക നിയമനത്തിന് വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യക്ക് ജാമ്യം. ഹോസ്ദുർഗ് ജുഡീഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ വിദ്യക്കെതിരെ ഗുരുതര കുറ്റങ്ങൾ കണ്ടെത്തിയതിനാൽ ജാമ്യം നൽകരുതെന്നായിരുന്നു പൊലീസിന്റെ ആവശ്യം. വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീലേശ്വരം പൊലീസ് വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 30ാം തീയതി ഹാജരാകണം എന്ന വ്യവസ്ഥയിൽ അന്ന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ കോടതിയിൽ ഹാജരായപ്പോൾ ജാമ്യാപേക്ഷ ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റി വയ്ക്കുകയായിരുന്നു.
ഐപിസി 201 തെളിവ് നശിപ്പിക്കൽ, ഐപിസി 468- വഞ്ചനയ്ക്കായി വ്യാജരേഖ ചമയ്ക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് വിദ്യയെ അറസ്റ്റ് ചെയ്തത്.
Next Story
Adjust Story Font
16