കരിപ്പൂർ സ്വർണക്കവർച്ച; അർജുൻ ആയങ്കിയെ ഇടുക്കിയിൽ എത്തിച്ച് തെളിവെടുത്തു
കവർച്ചാശ്രമത്തിന് ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് കണ്ണൂർ പയ്യന്നൂരിൽ നിന്ന് പിടികൂടിയത്
ഇടുക്കി: കരിപ്പൂർ സ്വർണ്ണക്കവർച്ചാ കേസിലെ പ്രതികളായ അർജുൻ ആയങ്കി,പ്രണവ് എന്നിവരെ ഇടുക്കി മറയൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കാന്തല്ലൂരിലെ റിസോർട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
ഓഗസ്റ്റ് 13 മുതൽ 15 വരെയാണ് മറയൂർ മേഖലയിൽ വിവിധയിടങ്ങളിലായി ഇരുവരും ഒളിവിൽ കഴിഞ്ഞത്. കാന്തല്ലൂരിലെ പുത്തൂർ മലഞ്ചെരിവിലുള്ള മഡ് ഹൗസിലും ടെൻഡ് ക്യാമ്പിലും പ്രതികളെയെത്തിച്ച് തെളിവെടുപ്പ് നടത്തി.
കവർച്ചാശ്രമത്തിന് ശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കഴിഞ്ഞ ഇരുപത്തിയേഴാം തീയതിയാണ് കണ്ണൂർ പയ്യന്നൂരിൽ നിന്ന് പിടികൂടിയത്.കരിപ്പൂർ സി.ഐ. പി. ഷിബു, മറയൂർ സി.ഐ പി.റ്റി ബിജോയ്,എസ്.ഐ. ബജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
Next Story
Adjust Story Font
16