കരിപ്പൂർ വിമാന അപകടത്തിന് മൂന്നാണ്ട്: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം ഇത് വരെ നൽകിയില്ല
പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനവും നടപ്പിലായിട്ടില്ല.
മലപ്പുറം: കരിപ്പൂർ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്നാണ്ട്. കരിപ്പൂർ വിമാന അപകടത്തിൽ മരിച്ചവർക്കും പരിക്ക് പറ്റിയവർക്കും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നഷ്ട്ടപരിഹാരം ഇത് വരെ വിതരണം ചെയ്തിട്ടില്ല. പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന സംസ്ഥാന സർക്കാർ പ്രഖ്യാപനവും നടപ്പിലായിട്ടില്ല.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, ഗുരുതരമായി പരിക്കേറ്റ യാത്രകാർക്ക് 2 ലക്ഷം, നിസാര പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ എന്നിങ്ങനെയാണ് അപകടം നടന്ന പിറ്റേ ദിവസം കരിപ്പൂരിലെത്തിയ കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി പ്രഖ്യാപനം നടത്തിയത്. എന്നാൽ ഒരു രൂപ പോലും കേന്ദ്ര സർക്കാർ ഇതുവരെ ആർക്കും നൽകിയിട്ടില്ല
ദുബൈയിൽ നിന്നും എത്തിയ എയർ ഇന്ത്യ വിമാനമാണ് അപകത്തിൽ പെട്ടത്. ഇൻഷൂറൻസ് തുക ലഭിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മരിച്ച 21 പേരുടെ കുടുംബങ്ങൾക്കും ഈ തുക വിതരണം ചെയ്തു. എന്നാൽ പരിക്കേറ്റവരുടെ ചികിത്സ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടപ്പിലായില്ല. പരിക്കേറ്റ പലരും സ്വന്തം കൈയിൽ നിന്നും പണം എടുത്താണ് ഇപ്പോൾ ചികിത്സ നടത്തുന്നത്.
Adjust Story Font
16