വയനാട്ടിൽ 100 വീടുകൾ നിർമിച്ചുനൽകാമെന്ന വാഗ്ദാനത്തിന് കേരളം മറുപടി നൽകിയില്ലെന്ന് കർണാടക
കേരള സർക്കാർ പ്രതികരിക്കാത്തതിനാൽ വാഗ്ദാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ടവർക്ക് 100 വീടുകൾ നിർമിച്ചുനൽകാമെന്ന വാഗ്ദാനത്തിന് കേരളം മറുപടി നൽകിയില്ലെന്ന് കർണാടക. ഇത് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വീടുകൾ നിർമിച്ചു നൽകാൻ തയ്യാറാണെന്ന കാര്യം കേരളത്തിലെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ ഒന്നും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭിച്ചില്ലെന്നും സിദ്ധരാമയ്യ കത്തിൽ പറഞ്ഞു.
കേരള സർക്കാർ പ്രതികരിക്കാത്തതിനാൽ വാഗ്ദാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്. പദ്ധതി വേഗത്തിലാക്കാൻ ഭൂമി വാങ്ങി വീട് നിർമിച്ചുനൽകാനും തയ്യാറാണെന്നും സിദ്ധരാമയ്യയുടെ കത്തിൽ പറഞ്ഞു. കേരളത്തിന്റെ മറുപടിയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.
Next Story
Adjust Story Font
16