Quantcast

കർണാടക: സംഘപരിവാറിനെ അഡ്ജസ്റ്റ്മെന്‍റ് രാഷ്ട്രീയത്തിനപ്പുറമുള്ള ഡിമാന്‍റുകള്‍ ഉയർത്തി നേരിട്ടതിന്‍റെ ഫലം-ഫ്രറ്റേണിറ്റി മൂവ്മെന്‍റ്

'ഹിജാബ് വിലക്കിയ കർണാടകയിൽ കനീസ് ഫാത്തിമയെന്ന ഹിജാബ് ധാരിയെത്തന്നെ മത്സരത്തിനിറക്കി വിജയിപ്പിച്ച് കോൺഗ്രസ് കാണിച്ച രാഷ്ട്രീയ സാക്ഷരത ഭാവി തെരഞ്ഞെടുപ്പ് സമീപനങ്ങൾക്കുള്ള വലിയ പാഠമാണ്'

MediaOne Logo

Web Desk

  • Updated:

    2023-05-13 10:06:40.0

Published:

13 May 2023 10:02 AM GMT

Karnataka, Fraternity Movement, Sangh Parivar, കര്‍ണാടക, സംഘപരിവാര്‍, ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
X

തിരുവനന്തപുരം: സംഘപരിവാറിൻ്റെ നിലപാടുകളോട് അഡ്ജസ്റ്റ്മെൻ്റ് രാഷ്ട്രീയത്തിനപ്പുറമുള്ള ഡിമാൻഡുകൾ മുന്നിൽ വെച്ചതിൻ്റെ ഫലമാണ് കർണാടകയിലെ ജനഹിതമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്റ് കെ.എം ഷെഫ്റിൻ. മുസ്‍ലിം സംവരണം റദ്ദാക്കിയും ഹിജാബ് നിരോധനം നടപ്പാക്കിയും ഹലാൽ വിവാദം ആളിക്കത്തിച്ചും ടിപ്പുവിൻ്റെ പേരിൽ അപസർപ്പക കഥകൾ മെനഞ്ഞും കേരളത്തിനെ മുൻനിർത്തി വിദ്വേഷ പ്രചാരണം നടത്തിയും നരേന്ദ്ര മോദിയും അമിത് ഷായും മുന്നിൽ നിന്ന് നയിച്ച അപരവത്കരണ വോട്ട് ബാങ്കിംഗ് ടാക്ടിക്സിന് വലിയ പരാജയമാണ് നേരിട്ടിരിക്കുന്നത്.

ഹിജാബ് വിലക്കിയ കർണാടകയിൽ കനീസ് ഫാത്തിമയെന്ന ഹിജാബ് ധാരിയെത്തന്നെ മത്സരത്തിനിറക്കി വിജയിപ്പിച്ചും റദ്ദാക്കിയ മുസ്‍ലിം സംവരണത്തെ പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചും കോൺഗ്രസ് കാണിച്ച രാഷ്ട്രീയ സാക്ഷരത ഭാവി തെരഞ്ഞെടുപ്പ് സമീപനങ്ങൾക്കുള്ള വലിയ പാഠമാണ് നൽകുന്നത്. വന്ദേ ഭാരതടക്കമുള്ള വ്യാജ മാർക്കറ്റിങ് സ്ട്രാറ്റജികളിൽ കണ്ണു മഞ്ഞളിച്ചു പോകുന്നവർക്കുള്ള താക്കീത് കൂടിയാണീ ഫലം. ഇതോട് കൂടി ദക്ഷിണേന്ത്യ ഏകകണ്ഡമായി ബി.ജെ.പി മുക്തമായി മാറിയിരിക്കുകയാണ്.

2024 ലെ ലോക്സഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വഴികാട്ടിയാകട്ടെ ഈ ജനഹിതം എന്ന് ആശിക്കുന്നു. ഹിന്ദുത്വ വംശീയ രാഷ്ട്രീയത്തെ ചെകിട്ടത്തടിച്ച് പുറത്ത് നിർത്തിയ കർണാടക ജനതക്ക് വിപ്ലവാഭിവാദ്യങ്ങൾ നേരുന്നുവെന്നു അദ്ദേഹം പറഞ്ഞു.

TAGS :

Next Story