Quantcast

കരുനാഗപ്പള്ളി ലഹരിക്കടത്ത്: മുഖ്യപ്രതി ഇജാസ് സിപിഎം അംഗം

കഴിഞ്ഞ ദിവസമാണ്കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സി.പി.എം നേതാവിന്റെ വാഹനം പെീലീസ് പിടിച്ചെടുത്തത്

MediaOne Logo

Web Desk

  • Updated:

    2023-01-10 11:45:57.0

Published:

10 Jan 2023 11:39 AM GMT

കരുനാഗപ്പള്ളി ലഹരിക്കടത്ത്: മുഖ്യപ്രതി ഇജാസ് സിപിഎം അംഗം
X

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതി ഇജാസ് ഇക്ബാൽ സി പി എം അംഗമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്. ആലപ്പുഴ നഗരത്തിലെ സിവ്യൂവാർഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗമാണ് ഇജാസ്. ഡിവൈഎഫ്‌ഐ തുമ്പോളി മേഖല ഭാരവാഹിയുമായിരുന്നു.

ലഹരിക്കടത്തുമയാി ബന്ധപ്പെട്ട ആളുകൾ പാർട്ടിയിലുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി ആർ. നാസർ വ്യക്തമാതക്കിയിരുന്നു. ഇജാസിന് പാർട്ടി ബന്ധമുണ്ടല്ലോ എന്ന ചോദ്യത്തിന് അത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ് അദ്ദേഹം മറുപടി നൽകിയത്. കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപ വില വരുന്ന പാൻമസാല പിടിച്ച കേസിൽ മുഖ്യപ്രതിയാണ് ഇജാസ്. സിപിഎം അലപ്പുഴ നോർത്ത് ഏരിയകമ്മിറ്റി അംഗമായ ഷാനവാസിന്റെ വാഹനത്തിൽ നിന്നാണ് പാൻമസാല പിടിച്ചത്. ഷാനവാസുമായി ഇജാസിന് ബന്ധമുണ്ട് എന്ന വാർത്തകൾ വന്നു. എന്നാൽ താൻ വാഹനം വാടകക്ക് നൽകുകയായിരുന്നുവെന്നും ലഹരിക്കടത്ത് പ്രതികളുമായി തനിക്ക് ബന്ധമില്ലെന്നാണ് പാർട്ടി യോഗത്തിലടക്കം ഷാനവാസ് ആവർത്തിച്ചത്. എന്നാൽ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ ഇജാസ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പരിപാടിയിൽ ഇജാസിനൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്.എഫ.ഐ നേതാക്കളും പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ്കരുനാഗപ്പള്ളിയിൽ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ സി.പി.എം നേതാവിന്റെ വാഹനം പെീലീസ് പിടിച്ചെടുത്തത്. ആലപ്പുഴ നഗരസഭാ കൗൺസിലറും സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ എ. പച്ചക്കറികൾക്കൊപ്പം രണ്ട് ലോറികളിലായി കടത്താൻ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങളാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. കെ.എൽ 04 എ.ഡി 1973 എന്ന നമ്പറിലുള്ള ലോറി സി.പി.എം നേതാവായ ഷാനവാസിന്റെ പേരിലുള്ളതാണ്. കർണാടകയിൽനിന്നാണ് പാൻമസാലകൾ എത്തിച്ചത്.

സംഭവത്തില്‍ ഷാനവാസിനെതിരെ പാർട്ടി നടപടി സ്വീകരിക്കും. ഷാനവാസിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി വിലയിരുത്തൽ. വാഹനം വാടകയ്ക്ക് നൽകിയതെന്നായിരുന്നു ഷാനവാസിന്റെ വിശദീകരണം.ലഹരിവിരുദ്ധ കാമ്പയിനിനിടയിൽ ഉയർന്ന വിഷയം അവമതിപ്പുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

TAGS :

Next Story