Quantcast

കരുവന്നൂർ കേസ്: 'ഇ.ഡി നോട്ടീസ് കിട്ടിയിട്ടില്ല, അന്വേഷണവുമായി സഹകരിക്കും'; എം.എം വർഗീസ്

പാർട്ടിക്ക് ബാങ്കിൽ രഹസ്യ അക്കൗണ്ട് ഇല്ലെന്നും എം.എം വർഗീസ്

MediaOne Logo

Web Desk

  • Updated:

    2024-04-02 05:06:19.0

Published:

2 April 2024 5:04 AM GMT

karuvannur bank case,Ed notice,thrissur CPM,latest malayalam news,കരുവന്നൂര്‍ കേസ്,ഇ.ഡി നോട്ടീസ്,തൃശ്ശൂര്‍ സിപിഎം
X

തൃശ്ശൂര്‍: കരുവന്നൂർ കള്ളപ്പണബാങ്ക് ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡി നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ്. നോട്ടീസ് ലഭിച്ചാൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കും. പാർട്ടിക്ക് ബാങ്കിൽ ഒരു രഹസ്യ അക്കൗണ്ടുമില്ലെന്നും സി.പി.എമ്മിനെ സംബന്ധിച്ച് ഒന്നും മറച്ച് വെക്കേണ്ടതില്ലെന്നും എം.എം വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കമാണ് ഇതെന്നുമാണ് സി.പി.എം നേതാക്കൾ പ്രതികരിച്ചു. നിരവധി തവണ ഇ.ഡി വിളിപ്പിക്കുകയും രേഖകൾ നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഇനിയും രേഖകൾ നൽകുമെന്നും നേതാക്കൾ അറിയിച്ചു.


TAGS :

Next Story