കരുവന്നൂർ ബാങ്ക് പ്രതിസന്ധി; പാക്കേജ് രൂപീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ
നിയമഭേദഗതി നടപ്പിലാകുന്നതോടെ സഹകരണ മേഖല സുരക്ഷിതവും സുതാര്യവുമാകുമെന്നും വി.എൻ.വാസവൻ പറഞ്ഞു
തൃശൂർ: കരുവന്നൂർ ബാങ്കിനായി സഹകരണ പുനരുദ്ധാരണ നിധിയിൽ നിന്ന് പാക്കേജ് രൂപീകരിക്കുമെന്ന് മന്ത്രി വി.എൻ.വാസവൻ. അടുത്ത ആഴ്ചയ്ക്കുള്ളിൽ അതിനുള്ള നടപടി സ്വീകരിക്കും. നിയമഭേദഗതി നടപ്പിലാകുന്നതോടെ സഹകരണ മേഖല സുരക്ഷിതവും സുതാര്യവും ആകുമെന്ന് അദ്ദേഹം പറഞ്ഞു.
കരുവന്നൂരിൽ ആദ്യം മുതൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ട്, തെറ്റുകാർക്കെതിരെ നടപടികൾ സ്വീകരിച്ചത് അങ്ങനെയാണ്. പ്രശ്നത്തിന്റെ തുടക്കം മുതൽ തന്നെ സഹകരണ വകുപ്പ് കൃത്യമായി ഇടപെട്ടിരുന്നു. സഹകരണ വകുപ്പ് മന്ത്രി കൃത്യമായി ഇടപെട്ടില്ല എന്നുള്ള വിമർശനം ഒരിടത്തുനിന്നും താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരുവന്നൂർ ബാങ്കിൽ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ ലഭിച്ചില്ലെന്ന പരാതിയിൽബാങ്കിൽ നിന്ന് ആധാരം എടുത്തത് ഇഡിയാണെന്നും ആധാരം തിരികെ കിട്ടാൻ നടപടി സ്വീകരിക്കേണ്ടത് ബാങ്കാണെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16