Quantcast

'കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണം'; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

''സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല''

MediaOne Logo

Web Desk

  • Updated:

    2022-07-30 08:29:17.0

Published:

30 July 2022 8:21 AM GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
X

തൃശൂര്‍: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതി. 300 കോടിയുടെ ബാങ്ക് തട്ടിപ്പിനു പിന്നിൽ ജീവനക്കാർ മാത്രമല്ല ഉന്നതതല ഗൂഢാലോചയുമുണ്ട്. സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഈ സാഹചര്യത്തിൽ കേസ് സിബിഎ അന്വേഷണത്തിന് വിടാന്‍ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഹകരണ മേഖലയെ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികളെ പ്രതിപക്ഷം പിന്തുണക്കും. നിക്ഷേപകർക്ക് രണ്ട്‌ലക്ഷം രൂപവരെയേ പിൻവലിക്കാൻ കഴിയുന്നുള്ളൂ. ഈ പരിധി പിൻവലിക്കണം. കൂടാതെ നിക്ഷേപിക്കുന്ന തുകയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകണമെന്നും ഇതിനായി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

TAGS :

Next Story