Quantcast

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാലാം പ്രതി അറസ്റ്റിൽ

25 കോടിയോളം രൂപ കിരൺ കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    15 Nov 2021 1:46 PM GMT

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ഒളിവിലായിരുന്ന നാലാം പ്രതി അറസ്റ്റിൽ
X

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി കിരൺ അറസ്റ്റിൽ. നാലാം പ്രതി കിരണിനെ കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 25 കോടിയോളം രൂപ കിരൺ കരുവന്നൂർ ബാങ്കിൽനിന്ന് തട്ടിയെടുത്തുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

തട്ടിപ്പ് പുറത്തുവന്നതു മുതൽ കിരൺ ഒളിവിലാണ്. തമിഴ്നാട്, കർണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ കിരൺ ഒളിവിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി കൊല്ലങ്കോട് ഉണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഇയാളെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

50 പേരുടെ ബിനാമി പേരുകൾ ഉപയോഗിച്ച് 25 കോടി രൂപയാണ് കരുവന്നൂർ ബാങ്കിൽ നിന്ന് ഇയാൾ തട്ടിയെടുത്തത്. ബാങ്കിലെ ജീവനക്കാരനായിരുന്ന കിരൺ ബാങ്ക് സെക്രട്ടറിയായിരുന്ന സുനിൽ കുമാറുമായി ഒത്തുചേർന്നാണ് തട്ടിപ്പുകളെല്ലാം നടത്തിയത്. തട്ടിപ്പിൽ നേരിട്ട് പങ്കുള്ള കിരൺ ഒഴികെയുള്ള എല്ലാ പ്രതികളേയും നേരത്തെ പിടികൂടിയിരുന്നു.

100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിലെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ(58), മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം(45), മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്(43), ബാങ്ക് അംഗം കിരൺ(31), ബാങ്കിന്റെ മുൻ റബ്‌കോ കമ്മീഷൻ ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പർമാർക്കറ്റ് മുൻ അക്കൗണ്ടന്റ് റെജി അനിൽ(43) എന്നിവരാണ് കേസിലെ ആറ് പ്രതികൾ.


Kiran, the main accused in the Karuvannur bank fraud case, has been arrested. The fourth accused Kiran was arrested by the crime branch from Kollengode. It has been found that around Rs 25 crore was stolen from Kiran Karuvannur Bank.

TAGS :

Next Story