കരുവന്നൂർ കള്ളപ്പണ കേസിൽ ഇഡിക്ക് തിരിച്ചടി; പ്രതികൾ കുറ്റം ചെയ്തില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി
പി.ആർ.അരവിന്ദാക്ഷന്റെയും, ജിൽസിന്റെയും ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം
എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ പ്രതികൾ കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ഹൈക്കോടതി. പി.ആർ.അരവിന്ദാക്ഷന്റെയും, ജിൽസിന്റെയും ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമർശം. ജാമ്യം നിഷേധിക്കാനാവശ്യപ്പെട്ട ഇഡിക്ക് കോടതി പരാമർശം തിരിച്ചടിയായി. പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറഞ്ഞ കോടതി പ്രതികൾ 14 മാസമായി റിമാൻഡിലാണെന്നതും നിരീക്ഷിച്ചു. ബന്ധപ്പെട്ട കുറ്റങ്ങളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിട്ടില്ല, ഈ സാഹചര്യത്തിൽ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല, അതിനാൽ പ്രതികൾക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കള്ളപ്പണ ഇടപാടുകേസിൽ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടിലായിരുന്നു ഇഡിയുടെ തുടക്കം മുതലുള്ള വാദം.
വാർത്ത കാണാം -
Adjust Story Font
16