Quantcast

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

മുൻമന്ത്രി എ.സി മൊയ്തീന്‍റെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാർ, ബാങ്കിലെ മുൻ ജീവനക്കാരന്‍ പി.പി കിരൺ എന്നിവരെയാണ് ഇ.ഡി ഇന്നലെ അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-09-05 01:18:09.0

Published:

5 Sep 2023 1:17 AM GMT

Karuvannur Co-op bank scam accused to be produced in Kochi PMLA court today, Karuvannur Co-op bank scam, AC Moideen, Kochi PMLA court
X

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്ന് കൊച്ചി പി.എം.എൽ.എ കോടതിയിൽ ഹാജരാക്കും. മുൻമന്ത്രി എ.സി മൊയ്തീന്‍റെ ബിനാമി എന്ന് ആരോപിക്കപ്പെടുന്ന സതീഷ് കുമാർ, ബാങ്കിലെ മുൻ ജീവനക്കാരന്‍ പി.പി കിരൺ എന്നിവരെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനു ഹാജരാകാൻ എ.സി മൊയ്തീനു വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമുണ്ടാകും.

കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ആദ്യ അറസ്റ്റാണ് ഇ.ഡി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ വിശദമായി ചോദ്യംചെയ്തതിനു പിന്നാലെയാണ് സതീഷ് കുമാറിന്‍റെയും പി.പി കിരണിന്‍റെയും അറസ്റ്റ് നടന്നത്. തട്ടിപ്പില്‍ കിരണ്‍ ഇടനിലക്കാരനാണെന്നാണ് ഇ.ഡി പറയുന്നത്. തട്ടിയെടുത്ത ലോണുകൾ കൈകാര്യം ചെയ്തതും തട്ടിപ്പിനു നിർദ്ദേശങ്ങൾ നൽകിയതും സതീഷ് കുമാർ ആണെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. പല പ്രാദേശിക സി.പി.എം നേതാക്കളുമായി സതീഷ് കുമാറിന് അടുത്ത ബന്ധമാണുള്ളതെന്നും ഇ.ഡി പറയുന്നു. വരുംദിവസങ്ങളിൽ ഇവരെയും ചോദ്യംചെയ്യും.

ബാങ്കിലെ മുൻ ജീവനക്കാരനായ പി.പി കിരൺ 14 കോടി രൂപ തട്ടിയെടുത്തുവെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. കേസിൽ കൂടുതൽ പ്രതികളുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നും സൂചനയുണ്ട്. അതിനിടെ രണ്ടു തവണ നോട്ടിസ് നൽകിയിട്ടും ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന എ.സി മൊയ്തീന് വീണ്ടും നോട്ടിസ് അയക്കുന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടാകും. ഇക്കാര്യത്തിൽ മുന്‍ മന്ത്രിക്കു സാവകാശം നൽകേണ്ടതില്ലെന്നാണ് ഇ.ഡിയുടെ നിലപാട്.

Summary: The accused arrested in the Karuvannur Co-op bank scam case will be produced in Kochi PMLA court today.

TAGS :

Next Story