ഇടത് നിയന്ത്രണത്തിലുള്ള 15 ബാങ്കുകളിൽ കരുവന്നൂർ മോഡൽ തട്ടിപ്പ്; അന്വേഷണം പ്രഖ്യാപിച്ചു
രേഖകളിൽ ക്രമക്കേട് നടത്തി അർഹതപ്പെട്ടതിനെക്കാൾ കൂടുതൽ വായ്പ നൽകയതും ഇപ്പോൾ നിലവിലില്ലാത്ത സഹകരണ സംഘങ്ങൾക്ക് വായ്പ നൽകിയതുമാണ് പുറത്തുവന്നത്.
തൃശൂർ ജില്ലയിലെ 15 സഹകരണ ബാങ്കുകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് സഹകരണ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട, മുകുന്ദപുരം,കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലെ ബാങ്കുകളിലാണ് തട്ടിപ്പ് നടന്നത്. ഇവിടെയെല്ലാം ഇടതുപക്ഷ ഭരണ സമിതികളാണ് പ്രവർത്തിക്കുന്നത്.
രേഖകളിൽ ക്രമക്കേട് നടത്തി അർഹതപ്പെട്ടതിനെക്കാൾ കൂടുതൽ വായ്പ നൽകയതും ഇപ്പോൾ നിലവിലില്ലാത്ത സഹകരണ സംഘങ്ങൾക്ക് വായ്പ നൽകിയതുമാണ് പുറത്തുവന്നത്. ഈ ബാങ്കുകളിൽ ഇപ്പോൾ സഹകരണവകുപ്പിന്റെ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. പരിശോധന പൂർത്തിയായ ശേഷം മാത്രമേ എത്രത്തോളം പണം നഷ്ടമായെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂ.
Next Story
Adjust Story Font
16