കാസർകോട് ഭക്ഷ്യവിഷബാധയേറ്റ് യുവതിയുടെ മരണം: ആന്തരികാവയവങ്ങൾക്ക് ഗുരുതര അണുബാധയെന്ന് ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട്
കാസർകോട് ബേനൂർ സ്വദേശിനി അഞ്ജുശ്രീ പാർവതി ശനിയാഴ്ച പുലർച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കാസർകോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ യുവതി മരിച്ചത് ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര അണുബാധമൂലമെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട്. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഹോട്ടൽ ഉടമ ഉൾപ്പടെ മൂന്നു പേരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. കാസർകോട് ബേനൂർ സ്വദേശിനി അഞ്ജുശ്രീ പാർവതി ശനിയാഴ്ച പുലർച്ചെയാണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
കഴിഞ്ഞമാസം 31ന് ഹോട്ടലിൽനിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിന് പിന്നാലെയാണ് അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായത്. അഞ്ജുശ്രീയുടെ മരണത്തിന് പിന്നാലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ ഫ്രീസറുകൾ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകളിൽ പരിശോധന കർശനമാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കണമെന്ന് മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം.എൽ.എ ആവശ്യപ്പെട്ടു.
സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഹോട്ടൽ ഉടമ എരിയാൽ സ്വദേശി അബ്ദുൽ ഖാദറിന്റെയും രണ്ട് പാചകക്കാരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
Adjust Story Font
16