Quantcast

കാസർകോട്ട് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു

പെരിയ സ്വദേശി കെ.വി ബാബുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    13 Jun 2023 10:21 AM

Published:

13 Jun 2023 8:42 AM

Kasaragod scooter accident: Young man dies after being hit by a wild boar,latest malayalam news,കാസർകോട്ട് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു,accident news
X

കാസർകോഡ്: സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പെരിയ വില്ലാരംപതിയിലെ കെ.വി ബാബു മഠത്തിലാണ് (43) മരിച്ചത്.

തിങ്കളാഴ്ച രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് കാസര്‍കോട് നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാബുവിന്റെ സ്‌കൂട്ടറില്‍ കാട്ടുപന്നി ഇടിക്കുകയായിരുന്നു. ഉടൻ കി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. കുമ്പളയിലെ ബാറ്ററി കടയിലെ ജീവനക്കാരനാണ് ബാബു.


TAGS :

Next Story