Quantcast

നിയന്ത്രണങ്ങൾ പിൻവലിച്ചത് സമ്മർദം മൂലമല്ല; സർക്കാർ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു-കാസർകോട് കലക്ടർ

ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തോട് താൻ വ്യക്തിപരമായി യോജിക്കുന്നുവെന്നും കലക്ടർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-01-21 04:53:46.0

Published:

21 Jan 2022 2:51 AM GMT

നിയന്ത്രണങ്ങൾ പിൻവലിച്ചത് സമ്മർദം മൂലമല്ല; സർക്കാർ തീരുമാനത്തോട് വ്യക്തിപരമായി യോജിക്കുന്നു-കാസർകോട് കലക്ടർ
X

ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന് കാസർകോട് ജില്ലാ കലക്ടർ. നേരത്തെ നിലവിലുണ്ടായിരുന്ന മാർഗനിർദേശം അനുസരിച്ചാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. പുതിയ മാർഗനിർദേശങ്ങൾ വന്നതിനെ തുടർന്നാണ് തീരുമാനം റദ്ദാക്കിയത്. ഇത് സംബന്ധിച്ച് വരുന്ന മാധ്യമവാർത്തകൾ തെറ്റാണെന്നും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ടി.പി.ആർ അടിസ്ഥാനമാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം അടിസ്ഥാനമാക്കി പുതിയ മാനദണ്ഡം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തോട് താൻ വ്യക്തിപരമായി യോജിക്കുന്നുവെന്നും കലക്ടർ പറഞ്ഞു. ആവശ്യമില്ലെങ്കിൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണ്? ലോക്ഡൗൺ ബാധിക്കുന്നത് തന്നെപ്പോലുള്ള ശമ്പളക്കാരെയല്ല. റിക്ഷാ ഡ്രൈവർമാരാണ് കഴിഞ്ഞ ലോക്ഡൗൺ കാലയളവിൽ ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തത്-കലക്ടർ വ്യക്തമാക്കി.

കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം രണ്ട് മണിക്കൂറിന് ശേഷം കലക്ടർ പിൻവലിച്ചിരുന്നു. ഇന്ന് സി.പി.എം ജില്ലാ സമ്മേളനം ആരംഭിക്കുന്നതുകൊണ്ടാണ് കലക്ടർ തീരുമാനം മാറ്റിയതെന്നായിരുന്നു ആരോപിണം. ഈ സാഹചര്യത്തിലാണ് കലക്ടർ വിശദീകരണവുമായി രംഗത്തെത്തിയത്.

കലക്ടറിന്‍റെ വിശദീകരണക്കുറിപ്പിന് പിന്നാലെ പരിഹാസവുമായി ചിലര്‍ രംഗത്തെത്തി. ഇന്നത്തെ സമ്മേളനം കഴിഞ്ഞാല്‍ നിയന്ത്രണം വരുമെന്നാണ് കമന്‍റ്. അയ്യോ വെറുതെ തെറ്റിദ്ധരിച്ചുപോയി കലക്ടർ സാറേ, അതേ ഞങ്ങളും ചോറ്ന്നെയാ ഉണ്ണണെ, സഹതാപം മാത്രം എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

TAGS :

Next Story