Quantcast

ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധ; ഒരാൾ കൂടി കസ്റ്റഡിയിൽ

ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് 48 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്

MediaOne Logo

Web Desk

  • Updated:

    2 May 2022 5:59 AM

Published:

2 May 2022 5:19 AM

ചെറുവത്തൂരിലെ ഭക്ഷ്യ വിഷബാധ; ഒരാൾ കൂടി കസ്റ്റഡിയിൽ
X

കാസർകോട് ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിൽ. മാനേജിംഗ് പാർട്നർ അഹമ്മദിനെയാണ് കസ്റ്റഡിയിലെടുത്തത്.. ഇതോടെ കസ്റ്റഡിയിലായവരുടെ എണ്ണം മൂന്നായി. 48 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. അതിനിടയില്‍ ഐഡിയൽ കൂൾ ബാറിന്‍റെ വാഹനം കത്തിച്ചു. കടക്ക് നേരെ ഇന്നലെ വൈകീട്ട് കല്ലേറുമുണ്ടായി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ദേവനന്ദയെ ഞായറാഴ്ച ഉച്ചയോടെയാണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടു മണിയോടെ ദേവനന്ദ മരിച്ചു.

TAGS :

Next Story